അമ്പോ അടിപൊളി ടേസ്റ്റിൽ ഇനി കറികൾ വെക്കാം .!!പെരും ജീരകം ഇങ്ങനെ ഒന്ന് ഉപയോഗിക്കും കാണാം മാജിക്.!! | Perujeerakam Used Trick
✅ Ingredient
- Slightly crush 1 tsp of Perujeerakam using a mortar & pestle.
- Boil it in 1 cup of water for 3–5 minutes.
- Strain and drink warm after meals.
Perujeerakam Used Trick: മസാലക്കറികളും മറ്റും തയ്യാറാക്കുമ്പോൾ അതിൽ ചേർക്കാനായി പെരുംജീരകം വാങ്ങിച്ചു വയ്ക്കുന്ന പതിവ് നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഇതേ പെരുംജീരകം ഉപയോഗപ്പെടുത്തി മസാലപ്പൊടി മാത്രമല്ല മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിൽ പെരുംജീരകം ഉപയോഗിച്ച് ചെയ്യാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ കറികളുടെ രുചി കൂട്ടാനായി എങ്ങനെയാണ് ഹോട്ടലുകളിലെല്ലാം പെരുംജീരകം ഉപയോഗപ്പെടുത്തുന്നത് എന്ന് നോക്കാം. അതിനായി ഏകദേശം ഒരു കപ്പ് അളവിൽ പെരുംജീരകമെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് വൃത്തിയാക്കി വെച്ച പെരുംജീരകമിട്ട് നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ ഒരു ചെറിയ കഷണം പട്ട,ഒരു ഗ്രാമ്പുവിന്റെ കഷ്ണം എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് അതുകൂടി ചൂടായി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. പെരുംജീരകത്തിന്റെ കൂട്ടിന്റെ ചൂട് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. ഇത്തരത്തിൽ പൊടിച്ചെടുക്കുന്ന പൊടി ഒട്ടും വെള്ളമില്ലാത്ത എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചുവെച്ച് മസാലക്കറികൾ തയ്യാറാക്കുമ്പോൾ ഉപയോഗിക്കുകയാണെങ്കിൽ നല്ല രുചിയായിരിക്കും.
പാചക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമല്ല പെരുംജീരകം മറ്റുചില കാര്യങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താം. വീട്ടിനകത്തുണ്ടാകുന്ന ചെറിയ പ്രാണികളുടെ ശല്യം,കൊതുക് ശല്യം, ബാഡ് സ്മെൽ എന്നിവയെല്ലാം ഒഴിവാക്കാനായി പെരുംജീരകം ഉപയോഗിച്ച് ഒരു ട്രിക്ക് ചെയ്തു നോക്കാവുന്നതാണ്. അതിനായി ഒരു വലിയ പാത്രത്തിലേക്ക് ഒരു പിടി അളവിൽ തേങ്ങയുടെ ചകിരി ഇട്ട് കത്തിച്ച് അതിൽ നിന്നും നല്ല രീതിയിൽ പുക വന്നു തുടങ്ങുമ്പോൾ ഒരു കഷ്ണം പച്ചക്കർപ്പൂരവും അല്പം പെരുംജീരകവും ഇട്ട് അതിൽ നിന്നും വരുന്ന പുക വീടിനകത്തും കട്ടിലിന്റെ അടിയിലുമെല്ലാം കൊണ്ടു വക്കുകയാണെങ്കിൽ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരം കണ്ടെത്താനായി സാധിക്കും.
അമിതമായി വയറു ചാടി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് അളവിൽ വെള്ളത്തിൽ പെരുംജീരകമിട്ട് തിളപ്പിച്ച് അതിൽ അല്പം മഞ്ഞൾപൊടി, കുടിക്കുന്നതിന് മുൻപായി ഒരു നാരങ്ങയുടെ നീര് എന്നിവ കൂടി ചേർത്ത് കുടിക്കുകയാണെങ്കിൽ വയറു സംബന്ധമായ പ്രശ്നത്തിനുള്ള പരിഹാരം ലഭിക്കുന്നതാണ്. പെരുംജീരകം ഉപയോഗപ്പെടുത്തിയിട്ടുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
🌿 Perujeerakam Water – Simple Tip for Digestion & Bloating Relief
✅ Ingredients:
- Perujeerakam (Fennel seeds) – 1 tsp
- Water – 1 cup (around 200 ml)
🧑🍳 Method:
- Slightly crush 1 tsp of Perujeerakam using a mortar & pestle.
- Boil it in 1 cup of water for 3–5 minutes.
- Strain and drink warm after meals.
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!
വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!