9 മാസം നിറവയറിൽ മൂത്തമകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി റേച്ചൽ മാണി.!! ആഡംബര ബർത്ത്ഡേ പാർട്ടി വീഡിയോ വൈറൽ.!! | Pearly Maneey Sister Son’s First Birthday Celebration Entertainment News

Pearly Maneey Sister Son’s First Birthday Celebration Entertainment News : നടിയും മോഡലും അവതാരകയുമൊക്കെയായി മീഡിയയിൽ തിളങ്ങുന്ന താരമാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയുടെ സൂപ്പർ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരകയായി പേർളി എത്തിയപ്പോൾ ആണ് താരത്തിനു കൂടുതൽ സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. ലക്ഷങ്ങൾ ഫോളോ ചെയ്യുന്ന ഒരു യൂട്യൂബർ കൂടിയാണ് പേർളി ഇപ്പോൾ. വിവാഹം കഴിഞ്ഞു ഒരു കുട്ടി ആയിട്ടും യാതൊരു മടിയുമില്ലാതെ തന്റെ പ്രൊഫഷൻ കൈകാര്യം ചെയ്യുന്നതിൽ 100 മാർക്കാണ് പേളിക്ക്.

ശ്രീനിയും നില മോളും മാത്രമല്ല പേളിയുടെ കുടുംബത്തിലെ ഓരോരുത്തരും പ്രേക്ഷകർക്ക് പരിചിത മുഖങ്ങളാണ്.ഒരു കൂട്ടുകുടുംബത്തിലാണ് താൻ ജനിച്ചതെന്ന് പേളി എപ്പോഴും പറയാറുണ്ട്. ചില ഇന്റർവ്യുകളിൽ ഒക്കെ കുടുംബാംഗങ്ങൾ പ്രത്യക്ഷപ്പെടാറും ഉണ്ട്. പേളിയുടെ സഹോദരിയാണ് റേച്ചൽ. മോഡലിങും ബിസിനസ്സും ഒക്കെയാണ് റേച്ചലിന്റെ പ്രൊഫഷൻ. പേളിയിൽ നിന്നും വളരെ വ്യത്യസ്തമായ പ്രകൃതക്കാരിയാണ്

റേച്ചൽ എന്ന് പേളി തന്നെ പറയാറുണ്ട്. റേച്ചലിന്റെ വിവാഹം ഏറെ ആഘോഷമായാണ് പേളി ആഘോഷിച്ചത്.ഫോട്ടോഗ്രാഫർ ആയ റൂബിൻ ബിജി തോമസ് ആണ് റേച്ചലിനെ വിവാഹം കഴിച്ചത്.രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണു റേച്ചലും റൂബിനും ഒന്നിച്ചത്.റേച്ചലിന്റെ വിവാഹ വീഡിയോകൾ എല്ലാം തന്നെ പേളി തന്റെ യൂട്യൂബ് ചാനലിൽ പങ്ക് വെച്ചിരുന്നു. എല്ലാം വൈറൽ ആകുകയും ചെയ്തു.കഴിഞ്ഞ വർഷം ആണ്

ഇരുവർക്കും ഒരു കുഞ്ഞു ജനിച്ചത്. റെയ്ൻ എന്നാണ് ഇവരുടെ കുഞ്ഞിന്റെ പേര്.പേളിയുടെ മകൾ നിലയുടെ ബിർത്തഡേയ്ക്ക് ആണ് റേച്ചൽ വീണ്ടും പ്രെഗ്നന്റ് ആണെന്ന വിവരം. ഇവർ എല്ലാവരെയും അറിയിച്ചത്.ഇപ്പോഴിതാ മൂത്ത കുട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ഇവർ.ജനിച്ചപ്പോൾ മുതലുള്ള കുഞ്ഞിന്റെ ബ്യൂട്ടിഫുൾ മൊമെന്റസിന്റെ വീഡിയോകൾ പങ്ക് വെച്ചാണ് റേച്ചൽ കുഞ്ഞിന് ജന്മദിനാശംസകൾ നേർന്നത്.

Rate this post