ദേവയാനിയെ ഒതുക്കിയ നയനക്ക് സമ്മാനവുമായി ആദർശ്.!! ഇതൊന്നും കണ്ടു നിൽക്കാൻ വയ്യാതെ നവ്യ.!! സന്തോഷത്തിനു പിന്നാലെ പുതിയ നീക്കവുമായി ജലജ.!! | Pathramattu Serial Today Episode March 30

Pathramattu Serial Today Episode March 30:ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന ദേവയാനിയോട് പലതും പറയുന്നതായിരുന്നു. ഇതിന് ശേഷം ദേവയാനി ആദർശിനോട് നല്ല രീതിയിൽ സംസാരിച്ചത് ആദർശിന് വലിയ സന്തോഷമാവുകയാണ്. ഈ സന്തോഷം മുത്തശ്ശിയോട് പറയാൻ വേണ്ടി ഓടിച്ചെല്ലുകയാണ് ആദർശ്.

മുത്തശ്ശിയെ കെട്ടിപ്പിടിച്ച് അമ്മ എന്നോട് സ്നേഹത്തോടെ സംസാരിച്ചെന്ന് പറയുകയാണ്. ആണോ മോനെ എന്ന് മുത്തശ്ശി ചോദിച്ചപ്പോൾ, അതെ എന്ന് വലിയ സന്തോഷത്തിലാണ് ആദർശ് പറയുന്നത്. പിന്നീട് നേരെ നയനയുടെ അടുത്ത് കിച്ചനിലേക്ക് പോവുകയാണ് ആദർശ്. അപ്പോഴാണ് മുത്തശ്ശിയും ജാനകിയും പലതും പറയുന്നത്. ദേവയാനി സംസാരിച്ചപ്പോൾ ഈ വീടിൽ എത്ര മാത്രം മാറ്റമാണ് ഉണ്ടായതെന്ന് പറയുകയാണ്. അപ്പോഴാണ് ജയൻ വരുന്നത്. എന്താണെന്ന് മുത്തശ്ശിയോട് ചോദിച്ചപ്പോൾ, ദേവയാനി സംസാരിച്ചതിൽ വലിയ സന്തോഷത്തിലാണ് ആദർശ്.

fpm_start( "true" ); /* ]]> */
Rate this post