ആദർശിൻ്റെ സ്വഭാവം മനസിലാക്കിയ മുത്തശ്ശന് അത് സംഭവിക്കുന്നു.!!നയന എല്ലാ സത്യങ്ങളും അറിയിക്കുന്നു.!! പത്തരമാറ്റിൽ ആ വൻ ദുരന്തം വന്നു ചേരുന്നു.!! | Patharamattu Today Episode March 23

Patharamattu Today Episode March 23: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നന്ദു വിഷമത്തിലിരിക്കുന്നതാണ് കാണുന്നത്. ഗോവിന്ദൻ വന്ന് ഉറങ്ങാൻ പറഞ്ഞിട്ടും നന്ദു ഞാൻ വന്ന് കിടന്നോളാം എന്ന് പറയുകയാണ്. പിന്നീട് കാണുന്നത് നന്ദുവിൻ്റെ മനസാക്ഷി വന്ന് നന്ദുവിൻ്റെ മനസിലുള്ള വിഷമങ്ങൾ പറയുകയാണ്. ഇത് കേട്ട് നന്ദുവിന് ദേഷ്യം വരികയാണ്.

പിന്നീട് കാണുന്നത് ആദർശ് നയനയെ തിരക്കുന്നതാണ്. മുത്തശ്ശൻ്റെ റൂമിലെത്തിയോ എന്നാണ് ആദർശ് ആലോചിക്കുന്നത്. അപ്പോഴാണ് ജാനകി വരുന്നത്. എന്താണ് മോനെ തിരയുന്നതെന്ന് ചോദിക്കുകയാണ്. ഞാൻ വിക്സിന് വേണ്ടി നയനയെ നോക്കുകയായിരുന്നു.ചെറിയൊരു തലവേദന എന്ന് പറയുകയാണ്. നിന്നെ കണ്ട് തലവേദനയുള്ളതായൊന്നും തോന്നുന്നില്ലെന്നും, നയനയെ കാണാതിരിക്കാനാവുന്നില്ലല്ലേ, നയന മോളോട് മോന് സ്നേഹമുണ്ടെന്നും, ഏടത്തിയെ പേടിച്ചാണ് ഒന്നും മിണ്ടാതിരിക്കുന്നതെന്നും പറഞ്ഞ് ജാനകി പോവുകയാണ്. അപ്പോഴാണ് നയനയെ മുത്തശ്ശൻ്റെ മുറിയിൽ കാണുന്നത്. ഇത് കണ്ട് ഭയന്ന് ആദർശ് മുത്തശ്ശൻ്റെ റൂമിലേയ്ക്ക് പോവുകയാണ്.

അപ്പോൾ നയന മുത്തശ്ശന് മരുന്ന് കൊടുക്കുകയാണ്. ഉടൻ തന്നെ റൂമിൽ കയറി നയന നീ മുത്തശ്ശനോട് അത് പറഞ്ഞോ എന്ന് ചോദിക്കുകയാണ്. അപ്പോഴാണ് മുത്തശ്ശൻ എന്താണ് മോളെ അവൻ പറയുന്നതെന്ന് ചോദിക്കുകയാണ്. അത് മുത്തശ്ശാ, ഇന്നുണ്ടാക്കിയ കേസരിയിൽ ആദർശേട്ടൻ പഞ്ചസാരയ്ക്ക് പകരം ഉപ്പിട്ടെന്ന് പറയുകയാണ് നയന. ഇത് കേട്ട് മുത്തശ്ശൻ ചിരിക്കുകയാണ്. പിന്നീട് രണ്ടു പേരും റൂമിലേയ്ക്ക് പോയി. അവിടെ എത്തിയപ്പോൾ നയന ഞാൻ മുത്തശ്ശനോട് നാളെ എന്തായാലും ആദർശേട്ടന് എന്നോട് ഒരു സ്നേഹവുമില്ലെന്നും, മുത്തശ്ശൻ പറഞ്ഞതിനാൽ സ്നേഹം അഭിനയിക്കുകയാണെന്ന് പറയുകയാണ് നയന. ഇത് പറഞ്ഞ് നയന പോയി കിടന്നു. ആദർശിനാകെ പേടിയായി. ഇവൾ അത് പറഞ്ഞു കഴിഞ്ഞാൽ മുത്തശ്ശന് എന്നോട് വെറുപ്പായിരിക്കുമെന്ന് ഓർക്കുകയാണ് ആദർശ്.

പിന്നീട് ആദർശ് ഉറങ്ങാൻ കിടന്നു. അപ്പോഴാണ് നയന മുത്തശ്ശനോട് ശിനെ കുറിച്ച് പറയുന്നതും, അത് കേട്ട മുത്തശ്ശൻ നീ എന്നെ പറ്റിക്കുകയായിരുന്നല്ലേയെന്നും, അത് എന്നെ കൊള്ളിവച്ചതിന് സമമാണെന്നും പറയുകയാണ്. ഇത് പറഞ്ഞ് മുത്തശ്ശൻ പോയപ്പോൾ, ആദർശ് ആകെ വിഷമിക്കുകയാണ്. അപ്പോഴാണ്, പോകുന്ന വഴിയിൽ മുത്തശ്ശൻ നൊഞ്ച് പിടിച്ച് കുഴഞ്ഞു വീഴുന്നത്. ഇത് കണ്ട് ആദർശ് ഓടിച്ചെന്ന് പിടിക്കുകയാണ്. മുത്തശ്ശാ എന്ന് പറഞ്ഞ് ഞെട്ടി എഴുന്നേൽക്കുകയാണ്. അപ്പോഴാണ് ആദർശിന് മനസിലായത് ഞാൻ സ്വപ്നം കണ്ടതാണെന്ന്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Rate this post