ഇത് സ്വപ്നമാ അതോ സത്യമോ? നയനയെ നെഞ്ചോട് ചേർത്ത് ആദർശ് പ്രണയം പങ്കിടുമ്പോൾ; ഇനി ഒരിക്കലും വരക്കിലെന്ന വാശിയിൽ നയന.!! | Patharamattu Today Episode February 6

Patharamattu Today Episode February 6 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് നയനയെയും കൂട്ടി പുറത്തു പോവാൻ ഒരുങ്ങി നിൽക്കാൻ പറയുന്നതാണ്. ഇത് കേട്ട് അതിശയപ്പെട്ട് നിൽക്കുകയാണ് നയന.

പിന്നീട് പെട്ടെന്ന് തന്നെ കുളിക്കാൻ പോവുകയാണ്. അപ്പോഴേയ്ക്കും ആദർശ് പുറത്തു പോയി വരികയാണ്. വന്നശേഷം കുളിച്ചു ഒരുങ്ങി നിൽക്കുന്ന നയനയോട് ഞാൻ പുതുതായി എടുത്ത ആ സാരി ഉടുത്താൽ മതിയെന്നു പറയുകയാണ്. എനിക്കിഷ്ടപ്പെട്ട കളറാണെന്നും, പക്ഷേ എൻ്റെ ഭർത്താവ് എനിക്ക് ഇഷ്ടത്തോടെ എന്ത് വാങ്ങിത്തന്നാലും അതെനിക്ക് ഇഷ്ടമാണെന്നും പറയുകയാണ് നയന.

നയനയെയും കൂട്ടി പുറത്തു പോവുന്ന കാര്യം മുത്തശ്ശിയോട് പറയുകയാണ്. അപ്പോൾ അവിടെ മുത്തശ്ശിയും, അനിയും, നവ്യയും ഉണ്ടായിരുന്നു. നവ്യയ്ക്കത് കേട്ടപ്പോൾ ദേഷ്യം വരികയാണ്. നിനക്ക് നിൻ്റെ ഭാര്യയെ പുറത്തുകൊണ്ടു പോകാനുള്ള അവകാശമുണ്ടെന്ന് മുത്തശ്ശി പറഞ്ഞപ്പോൾ, പുറത്തു പോകാനും, സിനിമ കാണാനും, ബീച്ചിലും പാർക്കിലുമൊക്കെ കറങ്ങാനുമുള്ള അവകാശമുണ്ടെങ്കിലും ഇതൊന്നും ചെയ്യാത്ത ഏട്ടനെ കുറിച്ച് എനിക്ക് ഒരു കവിത എഴുതാനുണ്ടെന്ന് തമാശയാക്കുകയാണ് അനി. പിന്നീട് നയന ആദർശ് വാങ്ങി കൊടുത്ത മനോഹരമായ കറുത്ത സാരിയുടുത്ത് ഒരുങ്ങി നിൽക്കുകയാണ്.

അപ്പോഴാണ് ആദർശ് കയ്യിൽ ഒരു പൊതിയുമായി വരുന്നത്. നയനയുടെ തലയിൽ മുല്ലപ്പൂ വച്ചു കൊടുക്കുകയും, പെൺകുട്ടികൾ മുല്ലപ്പൂ അണിഞ്ഞാൽ പ്രത്യേക വാസനയാണെന്നും പറയുകയാണ് ആദർശ്. ഒരു പെർഫ്യൂമിനും അതിൻ്റെ സുഗന്ധമില്ലെന്നും പറയുകയാണ്. ആദർശിൻ്റെ സ്വഭാവത്തിലുള്ള മാറ്റം നയനയെ കൂടുതൽ സന്തോഷവതിയാക്കുകയാണ്. അങ്ങനെ രസകരമായ പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Rate this post