അനന്തപുരിയിൽ നിന്നും നയന ആട്ടിപ്പുറത്താക്കുമ്പോൾ.!! ആദർശിനോടും ദേവയാനിയോടും പകരം ചോദിക്കാൻ അയാൾ എത്തുന്നു.!! പത്തരമാറ്റിൽ വമ്പൻ ട്വിസ്റ്റ്. | Patharamattu Today Episode February 23

Patharamattu Today Episode February 23: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കനകദുർഗ്ഗയും, ഗോവിന്ദനും നയനയെ കൂട്ടികൊണ്ടുപോവാൻ വരികയാണ്. എൻ്റെ മകൾ ഇനി ഇവിടെ പിടിച്ച് നിൽക്കുന്നതിൽ അർത്ഥമില്ലെന്നും, ഇവളെ കൂട്ടികൊണ്ടു പോകാനാണ് വന്നിരിക്കുന്നതെന്ന് പറയുകയാണ്. കൂട്ടി പോയ്ക്കോയെന്നും, അവൾ ചെയ്തത് അത്ര വലിയ തെറ്റാണെന്നും പറയുകയാണ് ദേവയാനി.

അവരുടെ സംസാരം കേട്ട് അനി ആദർശിനോട് എന്തിനാണ് ഈ പാപമൊക്കെ ഏറ്റുവാങ്ങുന്നതെന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ പാപം ഒന്നും ചെയ്തില്ലെന്നും, അവളുടെ പ്രവർത്തിക്കുള്ള ശിക്ഷയാണിതെന്ന് പറയുകയാണ് ദേവയാനി. അപ്പോഴാണ് ഗോവിന്ദൻ ആദർശിനോട് മോൻ വീട്ടിൽ വരികയും, മോളുടെ കൂടെ സ്നേഹത്തോടെ പെരുമാറുന്നത് കണ്ട് നിങ്ങൾ തമ്മിലുള്ള പിണക്കമൊക്കെ മാറിയെന്ന്കരുതിയെന്ന്. അത് കേട്ട ഉടനെ ജലജ, അതൊക്കെ കണ്ട് മൊത്തത്തിൽ മരുമകനെ അങ്ങ് എടുക്കാമെന്ന് കരുതിക്കാണുമെന്ന് പറയുകയാണ്. അതിൻ്റെ കൂടെ ദേവയാനിയും ഗോവിന്ദനോട് താൻ മൂന്ന് അറ്റാക്ക് വന്നവനാണ് എന്നൊക്കെ പറഞ്ഞിരുന്നത് പോലും കളവാണെന്ന് പറയുകയാണ്.

ഇതൊക്കെ കേട്ട് ഗോവിന്ദൻ ഒന്നും പറഞ്ഞില്ലെങ്കിലും, കനക ദുർഗ്ഗയ്ക്ക് ദേഷ്യം വന്നു. നീ കൂടുതൽ ഒന്നും സംസാരിക്കേണ്ടെന്നും, എൻ്റെ മോളെ കൂട്ടി ഞാൻ പോവുകയാണെന്ന് പറയുകയാണ് കനകദുർഗ്ഗ. ഒന്നുകൂടി ഉണ്ടല്ലോ ഇവിടെ, അതിനെ കൂടി കൊണ്ടു പോയ്ക്കോളൂ എന്ന് ജലജ പറഞ്ഞപ്പോൾ, ഇങ്ങ് വിട്ടേയ്ക്കെന്ന് പറയുകയാണ് കനകദുർഗ്ഗ. പിന്നീട് മുത്തശ്ശനോടും, മുത്തശ്ശിയോടും യാത്ര പറഞ്ഞ് നയന കനക ദുർഗ്ഗയുടെയും ഗോവിന്ദൻ്റെയും കൂടെ പോവുകയാണ്. ഇത് കണ്ട് ജലജയും അഭിയും പരസ്പരം ചിരിക്കുകയാണ്. നവ്യ മനസിൽ സന്തോഷിക്കുകയാണ്. അങ്ങനെ അവർ പുറത്തിറങ്ങിയപ്പോഴാണ് ഒരു കാർ മുറ്റത്ത് വന്ന് നിന്നത്. അതിൽ നിന്നും ആദർശിൻ്റെ അച്ഛനും അജയനും ജാനകിയും വരുന്നത്. ജാനകി ഇറങ്ങി വന്ന് നയനയെ പിടിക്കുകയാണ്. എന്തു പറ്റി മോളെയെന്നും, എന്താണ് പ്രശ്നം ഉണ്ടായതെന്നും, ഈ രാത്രി എന്താ ഇവരിവിടെ വന്നിരിക്കുന്നതെന്നും ചോദിക്കുകയാണ്.

ഞങ്ങൾ ഞങ്ങളുടെ മകളെ കൂട്ടികൊണ്ടുപോവാൻ വന്നതാണെന്നും, ഇനി ഇവിടെ നിന്നാൽ നമ്മുടെ മകളുടെ അവസ്ഥ എന്താകുമെന്ന് അറിയില്ലെന്നും പറയുകയാണ് കനകദുർഗ്ഗ. ഇതൊക്കെ കേട്ട് ആദർശിൻ്റ അച്ഛൻ നയനയുടെ കൈ പിടിച്ച് എൻ്റെ മരുമകൾ എങ്ങോട്ടും പോകുന്നില്ലെന്നും, അവൾ ഇവിടെ തന്നെ നിൽക്കുമെന്നും പറഞ്ഞ് നയന യെ അകത്ത് കൂട്ടി പോവുകയാണ്. എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു. ഞെട്ടി നിൽക്കുകയാണ് നയനയെ കൂട്ടി വരുന്നത് കണ്ട്. മുത്തശ്ശനോട് അച്ഛനുണ്ടായിട്ടാണോ എൻ്റെ മരുമകളെ ഇവിടെ നിന്നും പുറത്താക്കിയതെന്നു പറയുകയാണ്. അപ്പോൾ ദേവയാനി പലതും പറയാൻ ശ്രമിച്ചപ്പോൾ, ആദർശിൻ്റെ അച്ഛൻ ദേവയാനിയെ വഴക്കു പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.

Rate this post