വീണ്ടും നയനയെ കുരുക്കിലാക്കി അഭി ചെയുമ്പോൾ.!! സത്യങ്ങൾ തിരിച്ചറിഞ്ഞ ആദർശിന്റെ തീരുമാനം.!! | Patharamattu Today Episode February 15

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളായ പത്തരമാറ്റും മൗനരാഗവും കൂടി ഇന്നലെ മെഗാ എപ്പിസോഡായിരുന്നു. അങ്ങനെ വയലൻ്റയ്ൻസ്ഡേ ആഘോഷിച്ച് രണ്ടു കുടുംബവും പിരിയുകയാണ്. ഇന്നത്തെ പത്തരമാറ്റിൽ ആഘോഷമൊക്കെ കഴിഞ്ഞ് ആദർശും നയനയും കൂടി വീട്ടിൽ വരികയാണ്.ഇന്നത്തെ എപ്പിസോസിൻ്റെ തുടക്കത്തിൽ അനാമികയെ തിരക്കി അനിയും, നന്ദുവും കൂടി പോവുകയാണ്. ഒരാശുപത്രിയിലാണ് എത്തുന്നത്. അവർ അവരെ സ്വീകരിക്കുകയും, എന്നാൽ അനിയെ ഭ്രാന്തിന് ചികിത്സിക്കാൻ വന്നതാണെന്ന് കരുതുകയുമാണ്.

ഭ്രാന്താശുപത്രിയാണെന്ന് കാര്യം മനസിലാക്കിയ അനിയും നന്ദുവും അവിടെ നിന്ന് രക്ഷപ്പെടുകയാണ്. പിന്നീട് കാണുന്നത് നയനയും ആദർശും കൂടി നന്ദാവനത്തിലെത്തുന്നത്. ഇത് കണ്ട് കനകദുർഗ്ഗയും, ഗോവിന്ദനും ഞെട്ടി നിൽക്കുകയാണ്. ഇന്നലത്തെ പ്രശ്നത്തിൽ നയനയെ എന്നന്നേക്കുമായി വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണെന്നു കരുതി കനക ദുർഗ്ഗയും ഗോവിന്ദനും പലതും ആദർശിനോട് പറയുന്നത്. എന്നാൽ നയന മുത്തശ്ശൻ പറഞ്ഞതിനാലാണ് ഞങ്ങൾ ഇപ്പോൾ ഇവിടെ വന്നതെന്നും, അമ്മ വിചാരിക്കുന്നത് പോലെ എന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതൊന്നുമില്ലെന്ന് പറയുകയാണ് നയന. അപ്പോഴാണ് അവർക്ക് സന്തോഷമായത്.ഉടൻ തന്നെ ആദർശ് പോകാൻ ഒരുങ്ങുമ്പോൾ, നയന ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയാണ്.

വേണ്ടെന്നും എനിക്ക് ഓഫീസിലെത്തണമെന്നുംപറഞ്ഞപ്പോൾ, നയന ഫോണെടുത്ത് ഭീഷണിപ്പെടുത്തുകയാണ്. അങ്ങനെ ആദർശ് ബ്രെയ്ക്ക് ഫാസ്റ്റൊക്കെ കഴിക്കുകയാണ്. അങ്ങനെ ഉപ്പുമാവ് നയനയും ആദർശും കഴിക്കുകയാണ്. പിന്നീട് കാണുന്നത് നവ്യയെയാണ്.നവ്യ പ്രെഗ്നൻസിക്കിറ്റൊക്കെ എടുത്ത് ടെസ്റ്റ് ചെയ്യാൻ പോവുകയാണ്. എന്നാൽ എങ്ങനെ കിറ്റിൽ നിന്ന് ടെസ്റ്റ് ചെയ്യണമെന്നറിയാതെ നവ്യ മെഡിക്കലിൽ വിളിച്ച് അവരോട് ചോദിക്കുകയാണ്. അങ്ങനെ നവ്യ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവാണ് വരുന്നത്. ആകെ വിഷമത്തിലായി നവ്യ. പിന്നീട് നവ്യ അഭിയുടെ അടുത്തു പോയി സ്നേഹപ്രകടനങ്ങൾ നടത്തുകയാണ്. ഇതൊന്നും ഇഷ്ടപ്പെടാത്ത അഭി മാറി നിൽക്കുകയാണ്.

പിന്നീട് കാണുന്നത് നയനയും ആദർശും പ്രതിമ ഉണ്ടാക്കാൻ വേണ്ടി ചളി ചവിട്ടുന്നതാണ്.ഇത് അഭിയുടെ സുഹൃത്ത് കാണുകയാണ്. ഉടൻ തന്നെ വീഡിയോ എടുത്ത് അഭിയ്ക്ക് അയക്കുകയാണ്.ഇത് കണ്ട അഭി ഉടൻ തന്നെ ജലജയെ കാണിക്കുകയാണ്. ജലജയ്ക്ക് സന്തോഷമാവുകയും, ഉടൻ തന്നെ ജലജ ഇത് ദേവയാനിയെ കാണിക്കുകയാണ്.വീഡിയോ കണ്ട ദേവയാനിക്ക് ദേഷ്യം കൊണ്ട് ആകെ ഭ്രാന്ത് പിടിക്കുകയാണ്. അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് ഇന്ന് നടക്കുന്നത്.

Rate this post