നയനയെ കാണാത്തതിൻ്റെ ഞെട്ടലിൽ അനന്തപുരി.!! ആദർശിന്റെ നാടകത്തിനു പിന്നിൽ നയന വീട് വിട്ട് പോവുന്നു.!! | Patharamattu Today Episode April 27
Patharamattu Today Episode April 27 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ വ്യത്യസ്ത രംഗങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയനയെ അനന്തപുരിയിൽ കാണാത്തതിൻ്റെ ടെൻഷനിലാണ് എല്ലാവരും. എല്ലാവരും ഉറങ്ങാൻ കിടന്നിടത്ത് നിന്ന് നയന എവിടെ പോയെന്ന് പറയുകയാണ്. നവ്യയെ തട്ടിക്കൊണ്ടുപോയവർ നയനയോടുള്ള ദേഷ്യത്തിന് ചെയ്തതാവുമോ എന്ന് പറയുകയാണ്. നോക്കി നിന്നിട്ട് കാര്യമില്ലെന്നും, പോലീസിൽ അറിയിക്കാമെന്ന് മുത്തശ്ശൻ പറഞ്ഞപ്പോൾ അത് വേണ്ടെന്നും അത് വലിയ പ്രശ്നമാവുമെന്നും പറയുകയാണ് ആദർശ്. അപ്പോഴാണ് ജലജ
പറയുന്നത് അവൾ എവിടെയെങ്കിലും പോയതായിരിക്കുമെന്നും, അവൾ അങ്ങനെ ജീവിച്ചവളല്ലേ എന്ന് പറഞ്ഞപ്പോൾ, മരുമകളെ കാണാതിരിക്കുമ്പോൾ തന്നെ നീ ഇതു പോലെ പറയണമെന്ന് പറയുകയാണ്. എന്നാൽ എല്ലാവരും ചേർന്ന് ഓരോ വശത്തായി മോളെ തിരഞ്ഞു പോകണമെന്ന് പറയുകയാണ്. അപ്പോഴാണ് അഭിയുടെ അടുത്ത് ജലജ പോകുന്നത്. നയനയെ കാണുന്നില്ലെന്ന കാര്യം പറയുന്നു. അവൾ പോയ വഴി പോയാൽ മതിയായിരുന്നെന്നും ഇനി അവളുടെ ജഡം കിട്ടിയാൽ മതിയായിരുന്നെന്ന് പറയുകയാണ് ജലജ.
മുത്തശ്ശൻ പോലീസിൽ അറിയിക്കാമെന്ന് പറയുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അത് പ്രശ്നമാവുമെന്ന് പറയുകയാണ് അഭി. നവ്യയെ തട്ടികൊണ്ടു പോയവർ പോലീസ് പിടിയിലായതിനാൽ അത് പ്രശ്നമാവുമെന്നാണ് അഭിപറയുന്നത്. പിന്നീട് കാണുന്നത്, നന്ദുവിനെയാണ്. ഉറക്കം കിട്ടാതെ പലതും ആലോചിച്ചു നിൽക്കുമ്പോഴാണ് കണ്ണാടിയിൽ പ്രതിബിംബം വന്ന് പലതും പറയുന്നത്. നീ എന്തിനാണ് വിഷമിക്കുന്നതെന്നും, അനാമികയുമായുള്ള കല്യാണം നിശ്ചയിച്ചെന്നും, അതിനാൽ ഇനി അനിയെ
ആലോചിച്ച് വിഷമിക്കരുതെന്നൊക്കെ പറയുകയാണ്. അപ്പോഴാണ് അനി നന്ദുവിനെ വിളിക്കുന്നത്. എന്നാൽ അനിയുടെ ഫോൺ കണ്ട നന്ദു എടുക്കുന്നില്ല. പിന്നീട് കാണുന്നത് അനന്തപുരിയിൽ നിന്നും ജയനും ആദർശുമൊക്കെ നയനയെ തിരഞ്ഞു പോവുകയാണ്. നയനയാണെങ്കിൽ ബോധമില്ലാത്ത പോലെ ഇരുട്ടത്ത് ആദർശ് എഴുതിയത് ഓർത്ത് നടക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.