ജലജയും അഭിയും പോലീസ് വലയത്തിൽ.!! നവ്യയെ രക്ഷിക്കാൻ പുറപ്പെട്ട് കനകദുർഗ.!! നവ്യയെ കാണാതെ നയന വിഷമത്തിൽ.!! | Patharamattu Today Episode April 16

Patharamattu Today Episode April 16: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഭി ആശുപത്രിയിലും, നവ്യയെ അഭി പറഞ്ഞതിനാൽ ഗുണ്ടകൾ തട്ടികൊണ്ടു പോയതുമായിരുന്നു. നവ്യ ഗുണ്ടകളോട് എന്നെ വിടെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അപ്പോഴാണ് സതീശൻ പൂമാലയൊക്കെ വാങ്ങി മടങ്ങാൻ പോകുമ്പോൾ കാറ്ററിംങ്ങുകാർ വിളിക്കുന്നത്. സതീശനെ പിന്തുടർന്ന് കൊണ്ട് കനക ദുർഗ്ഗ അടുത്തു തന്നെയുണ്ട്.

അപ്പോഴാണ് കാറ്ററിംങ്ങ് കാരോട് ഭക്ഷണം എത്തിക്കേണ്ട സ്ഥലം സതീശൻ പറയുന്നത് കനക ദുർഗ്ഗ കേൾക്കുന്നത്. ഉടൻ തന്നെ കനകദുർഗ്ഗ ഓട്ടോ പിടിച്ച് സതീശൻ്റെ പിറകെ പോവുകയാണ്. പിന്നീട് കാണുന്നത് ആശുപത്രിയിൽ പൊലീസ് അഭിയുടെ മൊഴിയെടുക്കാൻ വരുന്നതാണ്. അപ്പോഴാണ് അഭിയ്ക്ക് ബോധമില്ലെന്ന് പറയുന്നത്. ഇത് കേട്ട് പോലീസ് എന്താണ് സംഭവിച്ചതെന്ന് ജയനോടും ആദർശിനോടും ചോദിക്കുന്നു. ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോൾ, നടന്ന കാര്യങ്ങൾ പറഞ്ഞിരുന്നെന്നും, ഗുണ്ടകൾ ചേർന്ന് ആക്രമിച്ച് സ്വിമ്മിംങ്ങ് പൂളിൽ തള്ളിയിട്ടതാണെന്നും, കൂടെ ഉണ്ടായിരുന്ന ഭാര്യയായ നവ്യയെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയെന്നും പറയുകയാണ്.

നവ്യ എവിടെയാണെന്ന് അറിയില്ലെന്നും, പോലീസിന് ആദർശ് നവ്യയുടെ ഫോട്ടോയും നൽകുകയാണ്. പോലീസ് പോയ ശേഷം ജലജ നവ്യയെ മോശമായി ചിത്രീകരിക്കുകയാണ്. പിന്നീട് കരഞ്ഞ് അഭിയെ കാണണമെന്ന് പറഞ്ഞ് കരയുകയാണ്. അങ്ങനെ അഭിയോട് പോലീസ് വന്നതൊക്കെ പറയാൻ വേണ്ടി ഡോക്ടറുടെ അനുവാദം വാങ്ങി കയറുകയാണ്. ജലജയെ കണ്ടതും അഭി കണ്ണു തുറന്ന് ജലജയോട് കാര്യങ്ങൾ ചോദിക്കുന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും, ഞങ്ങൾ പെട്ടു പോവുമോ എന്ന് ചോദിക്കുകയാണ്. ഒരിക്കലുമില്ലെന്നും, അമ്മ ഭയക്കേണ്ടെന്നും എനിക്ക് പുതിയ ഒരു പെണ്ണിനെ കണ്ടെത്തിയാൽ മതിയെന്ന് പറയുകയാണ്.

പിന്നീട് കാണുന്നത് കനക ദുർഗ്ഗ സതീശൻ്റെ പിറകെ പോവുമ്പോൾ, പെട്ടെന്ന് അവരുടെ വണ്ടി കാണുന്നില്ല. പിന്നീട് കനകദുർഗ്ഗ റൂട്ട് മാപ്പ് ഓർത്ത് ഓട്ടോക്കാരനോട് പറയുകയാണ്. അപ്പോൾ സതീശൻ നവ്യയുടെ അടുത്തെത്തി കല്യാണ കാര്യങ്ങൾ പറയുകയാണ്. പൂജാരി വരാൻ കാത്തിരിക്കുകയാണ്. അപ്പോൾ കനക ദുർഗ്ഗ അവിടെ എത്തുന്നു. ഒളിഞ്ഞ് നിന്ന് നോക്കുമ്പോഴാണ് അവസ്ഥകൾ കാണുന്നത്.ഉടൻ തന്നെ നയനയെ കനക ദുർഗ്ഗവിളിക്കുകയാണ്. നയന ഈ വിവരം അറിയിക്കേണ്ടെന്ന് കരുതി ഫോൺ എടുക്കുന്നില്ല.ഉടൻ തന്നെ ആദർശിനെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Rate this post