അഭി നവ്യയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അറിയാതെ, അഭിയുടെ സ്നേഹം കണ്ട് മയങ്ങി നവ്യ ആ ചതിക്കുഴിയിലേക്ക്.!! |Patharamattu Today Episode April 11

Patharamattu Today Episode April 11: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ആദർശും നയനയും വളരെ സ്നേഹത്തിലാണ്. ആദർശ് സ്കിപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് നയന അവിടേയ്ക്ക് വരുന്നത്. രണ്ടു പേരും കൂടി സ്കിപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. പിന്നീട് അവർ സ്കിപ്പിംങ്ങ്‌ കഴിഞ്ഞ് മടങ്ങുന്നത് മുത്തശ്ശൻ കാണുകയാണ്. അപ്പോൾ രണ്ടു പേരോടും പല ഉപദേശങ്ങളും നൽകുകയാണ്.

നിങ്ങൾ ഭാര്യാ ഭർത്താക്കന്മാരാണെന്നും, അതിനാൽ രണ്ടു പേരും ഒന്നുചേർന്ന് നിൽക്കണമെന്നും, ശിവപാർവ്വതിമാരെപ്പോലെയാണ് നിങ്ങൾ എന്ന കാര്യം ഓർക്കണമെന്നും പറയുകയാണ് മുത്തശ്ശൻ. നയനയും ആദർശും സ്കിപ്പ് ചെയ്യുന്നത് കണ്ട് നവ്യ ദേഷ്യപ്പെട്ട് നബി റൂമിൽ എത്തുമ്പോൾ അബി ഫോണിലൂടെ പലതും പറയുന്നത് കേൾക്കുകയാണ്. ഇതുകേട്ട് അഭിയെ ചൂഷണം ചെയ്യുകയാണ് നവ്യ. ഞാൻ ഇപ്പോൾ എല്ലാവരോടും പറയും എന്ന് പറഞ്ഞപ്പോൾ, ഇത് നീ ആരോടും പറയരുത് എന്ന് പറയുകയാണ് നവ്യയോട്. അപ്പോഴാണ് അബി നവ്യയോട് നമുക്ക് ഒരു സ്ഥലം വരെ പോയിട്ട് വരാം എന്ന് പറയുന്നത്. വളരെ സന്തോഷമായി നവ്യയ്ക്ക്.

എന്നാൽ ഈ കാര്യം മറ്റാരോടും പറയരുത് എന്നും, അമ്മ ഒട്ടും അറിയാൻ പാടില്ല എന്നു പറയുകയാണ് അഭി. നീ എന്താണ് ഇങ്ങനെ വിഷമിക്കുന്നതും, ഇനി വിഷമിച്ചിട്ട് കാര്യമില്ലെന്നും, നമുക്ക് നവ്യയെ എങ്ങനെയെങ്കിലും ഇല്ലാതാക്കാൻ നോക്കുകയാണ് വേണ്ടത് എന്ന് പറയുകയാണ്. അമ്മ പറയുന്നത് കേട്ടപ്പോൾ ഞാൻ മനസ്സിൽ കണ്ടത് തന്നെയാണല്ലോ അമ്മയും പറയുന്നത് എന്ന് ഓർക്കുകയാണ് അബി. അതു തന്നെയാണ് ഞാൻ ആലോചിക്കുന്നതെന്നും,ഞാൻ നവ്യയെ കൂട്ടി ഒരു ട്രിപ്പ് പോവുകയാണെന്നും പറയുകയാണ്. അങ്ങനെ നവ്യയെ കൂട്ടി ആരുമറിയാതെ അഭി പോവുകയാണ്. കുറേ സമയം കഴിഞ്ഞിട്ടും അഭിയെയും നവ്യയെയും കാണാത്തതിനാൽ എല്ലാവരും അന്വേഷിക്കാൻ തുടങ്ങി. അവരെ വിളിച്ചു നോക്കിയിട്ടും അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

എന്നാൽ അഭി കാറിൽ പല വാഗ്ദാനങ്ങളും നൽകി കൊണ്ടാണ് പോകുന്നത്. നമുക്ക് ഫൈസ്റ്റാർ ഹോട്ടൽ താമസിക്കാമെന്നും മറ്റ് പലതും പറഞ്ഞുകൊണ്ട് നവ്യയെ കൊതിപ്പിച്ചു കൊണ്ടാണ് അഭി കൂട്ടി പോകുന്നത്. നവ്യയ്ക്ക് ഇത് കേട്ട് കഴിയുമ്പോഴേക്കും വലിയ സന്തോഷമായി. അപ്പോൾ അവരെ കാണാത്തതിൻ്റെ ചർച്ചകൾ നടക്കുകയാണ് അനന്തപുരിയിൽ. അപ്പോഴാണ് ജലജ ദേവയാനിയോട് ഈ വീട്ടിൽ ഇപ്പോൾ എല്ലാവരും ഇതു തന്നെയല്ലേ ചെയ്യുന്നതെന്നും, ആരോടും പറയാതെ അല്ലെ പലതും ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ, ഏട്ടനെ കണ്ടല്ലേ അനിയനും പഠിക്കുക എന്നൊക്കെ പറയുകയാണ്. അത് കേട്ടപ്പോൾ മുത്തശ്ശി ആദർശ് ഇതുവരെ ഒന്നും ആരോടും പറയാതെ എവിടെയും പോയിട്ടില്ലെന്നു പറയുകയാണ്. പിന്നീട് കാണുന്നത് അനിയെ നന്ദുവിളിക്കുന്നത്. ഫോൺ ബിസിയായത് കണ്ട് വിഷമിച്ചു നിൽക്കുകയാണ് നന്ദു. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Rate this post