നയന കൊണ്ടു വന്ന തെളിവുകൾ കണ്ട് ഞെട്ടി അനന്തപുരി തറവാട് .!!അനാമികയുടെ കള്ളത്തരം എല്ലാവരുടെയും മുൻപിൽ തുറന്ന് കാട്ടി നയന ഞെട്ടി ദേവയാനി..!! | Patharamattu Serial Today Episode November 1

Patharamattu Serial Today Episode November 1: അനിലും അനാമികയും തമ്മിലുള്ള വിവാഹത്തിന് ശേഷം കൂടുതൽ സങ്കർഷഭരിതമാകുകയാണ് അനന്തപുരി.അനന്തപുരിയിൽ ഓരോ പ്രശ്നങ്ങൾക്ക് പുറമെ പ്രശ്നങ്ങൾ വന്നു കൊണ്ടേ ഇരിക്കുകയാണ്. ഇപ്പോൾ അതിൽ പ്രധാന പങ്ക് വലിക്കുന്നത് അനാമികയാണ്. അനാമിക അനന്തപുരിയുടെ മുഴുവൻ നിയന്ത്രണവും കയ്യിലൊതുക്കാനുള്ള ശ്രമത്തിലാണ്. നയനയാണ് അവിടെ അനാമികയുടെ പ്രധാന ശത്രു.അനന്തപുരിയിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി അവിടെയുള്ളവരെ തമ്മിൽ പിണക്കാനുള്ള

ശ്രമത്തിലാണ് അനാമിക.നന്ദുവിനോടുള്ള ദേഷ്യം കൂടി അനാമിക നയനയോട് കാണിക്കാറുണ്ട്. എന്നാൽ ദേവയാനിയുടെയും വീട്ടിലെ മറ്റുള്ളവരുടെയും മുൻപിൽ വളരെ നല്ല കുട്ടിയായാണ് അനാമികയുടെ അഭിനയം ദേവയാനി അതിൽ വീഴുകയും ചെയ്തു. ഭക്ഷണം കഴിക്കാതെ വാശിക്ക് കിടന്നുറങ്ങിയ അനാമികാ രാത്രിയിൽ ഒളിച്ചു ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് നയന ഇപ്പോൾ.

രാത്രി ഓർണമെന്റസിന്റെ ഡിസൈൻ വരയ്ക്കാൻ ഉറങ്ങാതെ ഇരുന്നപ്പോളാണ് അനാമിക ഒളിച്ചു വന്നു ഭക്ഷണം കഴിക്കുന്നത് നയന കാണുന്നത്. അനി ഉറങ്ങുന്നത് വരെ കാത്തിരുന്നാണ് അനാമിക ഭക്ഷണം കഴിക്കാൻ അടുക്കളയിലേക്ക് പോയത്. ഇത് കണ്ട നയന ഒട്ടും താമസിക്കാതെ തന്റെ ഫോണിൽ വീഡിയോ പകർത്തുകയും ചെയ്തു. പിറ്റേദിവസം എല്ലാവരുടെയും മുൻപിൽ വെച്ച് നയന ഈ സത്യം തുറന്ന് പറഞ്ഞപ്പോൾ ദേവയാനി ഉൾപ്പെടെ എല്ലാവരും അവളെ എതിർത്തു എന്നാൽ അവസാനം നയന തന്റെ

കയ്യിലുള്ള വീഡിയോ എല്ലാവരെയും കാണിക്കുകയായിരുന്നു. വീഡിയോ കണ്ട ദേവയാനി ഞെട്ടി. അടുക്കളയിൽ ഇരുന്ന് വയറു നിറയെ ഭക്ഷണം കഴിക്കുന്ന അനാമികയുടെ വീഡിയോ എല്ലാവരും കാണുകയും ചെയ്തു. അനന്തപുരിയിൽ നിന്ന് സ്വർണം അടിച്ചു മാറ്റിയത് കൂടി അനാമികയായിരിക്കും എന്ന് ആദർശും നയനയോട് സംശയം പറഞ്ഞു. അനാമികയുടെ കള്ളത്തരങ്ങൾ ഒരൊന്നൊരാന്നായി പൊളിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് നയന. അനന്തപുരിയിലെ സ്വത്ത് കണ്ടാണ് അനാമിക അനിയെ വിവാഹം കഴിച്ചത്.

Rate this post
PATHARAMATTU SERIAL
Comments (0)
Add Comment