ആദർശിന്റെ നാടകം കൈയോടെ പൊക്കി മുത്തശ്ശൻ.!! തൻ്റെ മകനെ എന്നിൽ നിന്നകറ്റാൻ ശ്രമിച്ച നയനയ്ക്ക് തക്ക ശിക്ഷ നൽകാനൊരുങ്ങി ദേവയാനി.!! | Patharamattu Serial Today Episode March 12

Patharamattu Serial Today Episode March 12: ഏഷ്യാനെറ്റിലെ മലയാള പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മകൻ്റെ മാറ്റത്തിൽ വിഷമിച്ചു നിൽക്കുന്ന ദേവയാനിയെ പലതും പറഞ്ഞ് ജലജ കൂടുതൽ ദേഷ്യം പിടിപ്പിക്കുകയാണ്. അപ്പോഴാണ് ദേവയാനി തൻ്റെ മകനെ ഇനി എങ്ങനെ മാറ്റിയെടുക്കണമെന്ന് ആലോചിക്കുന്നത്.

അപ്പോഴാണ് അനി വരികയും, ദേവയാനിയോട് നയനേടത്തിയോടുള്ള വെറുപ്പ് ഒഴിവാക്കി കൂടേ എന്ന് പറയുകയാണ് അനി. അനിയുടെ സംസാരം കേട്ട് ദേവയാനി വഴക്കു പറയുകയാണ്. പിന്നീട് കാണുന്നത് ജലജ അഭിയോട് പലതും പറയുന്നതാണ്. ദേവയാനിക്ക് ഇനി നാശമാണെന്ന് പറയുമ്പോൾ, എന്ത് നാശമമ്മേ എന്നു പറയുകയാണ്. അവൾ തിരിച്ച് വീട്ടിൽ വന്നില്ലേയെന്നും, ഇനി അവൾ ജ്വല്ലറിയിലും വരുമെന്നും, പിന്നെ എനിക്ക് ഒരു സ്ഥാനവുമില്ലാതെയാവുമെന്നും പറയുകയാണ് അഭി.

അത് നീ ഭയക്കേണ്ടെന്നും, അവളെ ദേവയാനി തന്നെ പുറത്താക്കുമെന്നും പറയുകയാണ് ജലജ. ദേവയാനിയാണെങ്കിൽ, മുത്തശ്ശനോടും, മുത്തശ്ശിയോടും എല്ലാവരും എൻ്റെ മകനെ എന്നിൽ നിന്നകറ്റി എന്ന് പറയുകയാണ്.ഇത് കേട്ട മുത്തശ്ശി, നീ നിൻ്റെ മരുമളെ സ്നേഹിക്കണമെന്നും, അപ്പോൾ നിൻ്റെ മനസിലുള്ള നയനയോടുള്ള വെറുപ്പൊക്കെ മാറുമെന്നും പറയുകയാണ് മുത്തശ്ശൻ. എന്നാൽ ഇതൊന്നും ദേവയാനിക്ക് ഇഷ്ടപ്പെടുന്നില്ല. പലതും പറഞ്ഞ ശേഷം മുത്തശ്ശൻ അകത്തേക്ക് പോകുമ്പോഴാണ് നയനയും ആദർശിനെയും റൂമിൽ കാണുന്നത്. ദേഷ്യത്തിൽ നിന്നിരുന്ന ആദർശ് പെട്ടെന്ന് നയനയെ ചേർത്ത് പിടിച്ച് സ്നേഹത്തിൽ പെരുമാറുകയായിരുന്നു.

പെട്ടെന്ന് എന്താണ് ആദർശേട്ടന് സംഭവിച്ചതെന്ന് നയനയ്ക്ക് മനസിലാവുന്നില്ല. അപ്പോഴാണ് മുത്തശ്ശനെ കാണുന്നത്. മുത്തശ്ശനെ കാണുമ്പോഴാണ് ഈ മാറ്റമെന്ന് നയനയ്ക്ക് മനസിലായി. മുത്തശ്ശൻ പോയ ശേഷം നയനയെ വഴക്കു പറയുകയും ചെയ്തു. ഇടയ്ക്കിങ്ങനെ രണ്ട് സ്വഭാവം കാണിക്കുന്നതിൻ്റെ ഉദ്ദേശ്യം എന്താണെന്നും, മുത്തശ്ശന് രോഗം വന്നതുമുതലാണ് ഇത്തരം സ്വഭാവമെന്നും പറയുകയാണ് നയന. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Rate this post