പപ്പായ ഇനി ചുവട്ടിൽ നിന്ന് പൊട്ടിക്കാം..!!😱😳 ഇതൊന്നു മാത്രം ചെയ്താൽമതി…🤩👌

- Choose well-drained soil
- Select disease-free seeds
- Soak seeds overnight
- Use organic compost
- Ensure full sunlight
- Maintain 6-feet spacing
- Water regularly, avoid overwatering
- Use neem cake fertilizer
- Avoid water stagnation
- Add cow dung manure
Papaya Cultivation Tips: പപ്പായ ഇനി ചുവട്ടിൽ നിന്ന് പൊട്ടിക്കാം..!!😱😳 ഇതൊന്നു മാത്രം ചെയ്താൽമതി…🤩👌 കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ. മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ് പപ്പായ പ്രധാനമായും കണ്ടുവരുന്നത്. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്.
മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി, കപ്പ, കപ്പുക്ക, കപ്പത്തുങ്കായ, കൊപ്പക്കായ, കപ്ലങ്ങ, കപ്ലിങ്ങ, കപ്പങ്ങ, പപ്പ, പപ്പയ്ക്ക, പപ്പക്കായ, പപ്പങ്ങ, പപ്പാളി, പപ്പാളിക്കായ്, പപ്പാവയ്ക്കാ, പപ്പാളങ്ങ, പപ്പരക്ക, പപ്പരങ്ങ, ഓമയ്ക്ക, ഓമക്കായ, ഓമരിക്ക, കർമൂസ, കറൂത്ത, കർമത്ത, കർമത്തി, കറുവത്തി, കറുമത്തുങ്കായ്, കർമിച്ചി, ദർമത്തുങ്കായ, ദർമസുങ്കായ, മരമത്തങ്ങ, ആണുമ്പെണ്ണുങ്കായ് എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.
പപ്പൈൻ എന്ന പ്രോട്ടിയസ് എന്സൈമിനാൽ സമൃദ്ധമാണ് പച്ച പപ്പായ. മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്തുവാൻ ഇതിന്റെ പച്ച കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പഴുക്കുമ്പോൾ പപൈനിനു രാസമാറ്റം സംഭവിച്ചു ഇല്ലാതാകുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ് പപ്പൈൻ കൂടുതലായുള്ളത്. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്. ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആസിഡുകൾ, ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ, വിറ്റാമിൻ-സി, വിറ്റാമിൻ-എ, ഇരുമ്പ്, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പായയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു.
കരോട്ടിൻ, ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രധിരോധിക്കുവാൻ സഹായിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ. പച്ചക്കായകൊണ്ട് പച്ചടി, കിച്ചടി, തോരൻ എന്നീ കറികളുണ്ടാക്കി കഴിക്കുന്നത് മലയാളികളുടെ ഇടയിൽ സാധാരണമാണ്. കായ പഴുത്തുകഴിഞ്ഞാൽ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ഐസ്ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്. പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന ടൂട്ടി-ഫ്രൂട്ടിയും ബേക്കറി സാധനങ്ങളിൽ ചേർത്തുവരുന്നു.
ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എൻസൈമുകളും പ്രോട്ടീനും ആൽക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രീയക്ക് സഹായകമാണ്.