- Choose well-drained, sunny location for planting.
- Sow seeds directly or use healthy saplings.
- Add compost or cow dung for fast growth.
- Water regularly but avoid waterlogging.
- Use wood ash to prevent fungal infections.
- Remove weeds to promote healthy yield.
Papaya Cultivation Easy Tips : പപ്പായ നന്നായി കായ പിടിക്കാൻ നല്ല വെയിലുള്ള സ്ഥലത്തു വേണം നടാൻ. പപ്പായയിൽ ആൺ പൂക്കളും പെൺ പൂകളുമുണ്ട്. ആൺപൂക്കൾ കായപിടിക്കില്ല. പപ്പായക്ക് നല്ലവണ്ണം വെള്ളം വേണമെങ്കിലും നല്ല നീർവാർച്ച വേണം. വെള്ളം കെട്ടിക്കിടക്കുമ്പോൾ പപ്പായ കാപിടിക്കാൻ ബുദ്ധിമുട്ട് ആണ്. ടെറസിൽ വലിയ ചാക്കുകളിൽ വേണ്ട മുന്നൊരുക്കത്തോടെ പപ്പായ കൃഷി ചെയ്യാം. നല്ലയിനം വേര് പിടിച്ച തൈകളാണ് ഉപയോഗിക്കേണ്ടത്.
കുരുവിനെക്കാൾ തൈകളാണ് നന്നാവുക. ഒന്നരയടിയെങ്കിലും നീളവും വീതിയും താഴ്ചയുമുള്ള കുഴി എടുക്കുക. ഇതിൽ 10-20 കിലോ ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയും മേൽമണ്ണും മിക്സ് ചെയ്ത് നിറക്കുക. ഇതിന് നടുവിൽ വേര് പിടിച്ച തൈ നടാം. വൈകുന്നേരം നടുന്നതാണ് നല്ലത്. രണ്ട് തൈകൾക്കിടയിൽ 2 മീറ്ററെങ്കിലും അകലം വേണം. ഹൈബ്രിഡ് ഇനങ്ങൾക്ക് നല്ല വളപ്രയോഗം ആവശ്യമാണ്. നടുന്നതിന് മുന്പും നട്ടു കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷവും കുമ്മായം ചേർത്ത് കൊടുക്കണം.
Papaya Cultivation Easy Tips
പപ്പായ മോസൈക് വൈറസ് പരത്തുന്ന മോസൈക് രോഗം പെട്ടെന്ന് മറ്റു പപ്പായയിലേക്ക് പടരാൻ സാധ്യതയുണ്ട്. കാൽസ്യം, മഗ്നേഷ്യം കുറവ് വന്നാൽ ഈ രോഗ സാധ്യത കൂടുതലാണ്. ഇത് തടയാൻ ഒരു ചെടിക്ക് 3 മാസം കൂടുമ്പോൾ മഗ്നേഷ്യം സൾഫേറ്റ് ചേർക്കാം. പപ്പായ കായയുടെ മുകളിൽ കുനുന്നനെ കാണുന്നത് ബോറോൻ എന്ന ധാതുവിന്റെ കുറവാണ്. തുടക്കം മുതലേ 6 മാസത്തിലൊരിക്കൽ 50 ഗ്രാം ബോറാക്സ് ചേർത്ത് കൊടുക്കണം. ഇതു കൂടാതെ ഒരു വർഷത്തേക്ക്
അരക്കിലോ യൂറിയ, ഒന്നരക്കിലോ സൂപ്പർ ഫോസ്ഫെറ്റ് അരക്കിലോ പൊട്ടാഷ് എന്നിവ നാല് ഡോസ് ആയി കൊടുക്കണം. ചെടിയുടെ ഇല്ലാച്ചാർതിന് താഴെയായി ആണ് നൽകേണ്ടത്. അധികം വേര് കിളക്കരുത്. മറ്റുരോഗങ്ങൾ കണ്ടാൽ പെട്ടന്ന് തന്നെ പരിഹാര മാർഗങ്ങൾ കാണണം. വീട്ടുമുറ്റത്തെ രണ്ടു പാപ്പായ ചെടി ആരോഗ്യത്തിന് ഗുണവും എപ്പോഴും വിളവ് നൽകുന്ന ഒരു നിക്ഷേപവുമാണ്. Papaya Cultivation Easy Tips Video Credit : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam