ഒറ്റ ദിവസം കൊണ്ട് പനി, ചുമ, കഫക്കെട്ട്, ജലദോഷം വേരോടെ മാറ്റം; |Panikoorkka Leaf Tea Recipe

ഒറ്റ ദിവസം കൊണ്ട് പനി, ചുമ, കഫക്കെട്ട്, ജലദോഷം വേരോടെ മാറ്റം; |Panikoorkka Leaf Tea Recipe

Panikoorkka Leaf Tea Recipe : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്കയില. പ്രത്യേകിച്ച് ചുമ, ജലദോഷം, കഫക്കെട്ട് എന്നിവക്കെല്ലാം പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ പലർക്കും അറിയാത്ത പനിക്കൂർക്കയിയുടെ ചില ഔഷധഗുണങ്ങൾ വിശദമായി മനസ്സിലാക്കാം. കഫക്കെട്ട്, ചുമ എന്നിവ ഉള്ള സമയത്ത് പനിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച കട്ടൻ ചായ കുടിക്കുകയാണെങ്കിൽ അത് കഫം ഇളക്കി കളയാനായി സഹായിക്കുന്നതാണ്.

ഈയൊരു രീതിയിൽ ചായ തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ച്, മൂന്നോ നാലോ പനിക്കൂർക്കയുടെ ഇല കൂടി അതിലേക്ക് ഇടുക. ശേഷം കാൽ ടീസ്പൂൺ അളവിൽ പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. ഈ ഒരു വെള്ളം നന്നായി വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് അല്പം ചായപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ചായ അരിച്ചെടുത്ത് മാറ്റിയ ശേഷം അല്പം തേൻ കൂടി ഒഴിച്ച് കുടിക്കാവുന്നതാണ്.

സ്ഥിരമായി കഫക്കെട്ടും, ചുമയും ഉള്ള ആളുകൾക്ക് അസുഖം പൂർണ്ണമായും മാറി കിട്ടുന്നതിനായി കുടിക്കുന്ന വെള്ളത്തിൽ പനിക്കൂർയിലയും, തുളസിയിലയും ഇട്ട് തിളപ്പിച്ച് ചൂടാറിയശേഷം ഉപയോഗിക്കാവുന്നതാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉണ്ടാകുന്ന കഫക്കെട്ടും ചുമയും ഇല്ലാതാക്കാനായി ഒരു പാത്രത്തിലേക്ക് മൂന്നോ നാലോ പനിക്കൂർക്കയുടെ ഇല വെച്ച് ആവി കയറ്റി എടുക്കുക. ശേഷം അതിന്റെ നീര് പിഴിഞ്ഞെടുത്ത് കുറച്ച് പനം കൽക്കണ്ടം കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു വയസ്സിന് മുകളിലുള്ളവർക്ക് ഇതിൽ പനം കൽക്കണ്ടത്തിന് പകരമായി തേൻ ചേർത്തു ഉപയോഗിക്കാവുന്നതാണ്.

സന്ധി വേദന, കൈകാൽ വേദന, എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പനിക്കൂർക്ക ഇലയുടെ ജ്യൂസ് കുടിക്കുന്നത് കൂടുതൽ ഫലം ലഭിക്കുന്നതാണ്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടോ മൂന്നോ പനിക്കൂർക്കയുടെ ഇല, ഒരു ചെറിയ കഷണം ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, ഒരു പച്ചമുളക്, കുറച്ച് തണുത്ത വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. ജ്യൂസ് അരിച്ചെടുത്ത ശേഷം ആവശ്യമെങ്കിൽ കുറച്ച് ഐസ്ക്യൂബും,ചിയാ സീഡ് ഉണ്ടെങ്കിൽ അതും കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്. പനിക്കൂർക്ക ഇലയുടെ കൂടുതൽ ഔഷധഗുണങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Panikoorkka Leaf Tea Recipe Video Credit : Pachila Hacks

Rate this post
Panikoorkka Leaf Tea Recipe
Comments (0)
Add Comment