മുളക് തിങ്ങി നിറയാൻ ദോശമാവ് കൊണ്ടൊരു സൂത്രം.!! മുളക് കുല കുലയായി വീട്ടിൽ ഉണ്ടാകാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. | Pachamulaku Krishi Tips Using Dosha Batter

- Use well-fermented dosa batter for best results.
- Dilute batter in water (1 part batter to 5 parts water).
- Apply near the root zone every 10–15 days.
- Avoid batter with added salt or spices.
- Acts as a natural probiotic, improving soil microbe activity.
- Boosts nutrient absorption and root development.
- Supports better flowering and fruiting in chili plants.
- Combine with organic compost or cow dung manure.
- Ensure good sunlight and regular watering.
- Helps reduce kitchen waste while promoting organic chili cultivation
Pachamulaku Krishi Tips Using Dosha Batter malayalam : ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു അടുക്കളതോട്ടം. കഷ്ടപ്പെട്ട് വിത്ത് പാകി മുളപ്പിച്ചു വെള്ളം കോരി വളം ചെയ്ത് വളർന്നു വരുമ്പോൾ ആണ് ഓരോ പ്രാണികളും ഉറുമ്പും ഒക്കെ വന്ന് ശല്യം ചെയ്യുന്നത്. അതോടെ ചെടി അങ്ങ് മുരടിക്കാൻ തുടങ്ങും. അതു പോലെ തന്നെ ഉള്ളയൊരു പ്രശ്നം ആണ് പൂക്കൾ കൊഴിഞ്ഞു വീഴുന്നത്. അതിനുള്ള പരിഹാരമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. അടുക്കളയിൽ ദോശ ചുടാൻ മാവ് എടുക്കുമ്പോൾ അതിൽ നിന്നും ഒന്നോ രണ്ടോ സ്പൂൺ മാവെടുത്ത് മാറ്റി വയ്ക്കുക.
ഈ മാവ് തലേ ദിവസത്തെ കഞ്ഞി വെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കണം. ഇതിലേക്ക് ഇരട്ടി അളവിൽ വെള്ളം ചേർക്കണം. ഒപ്പം അൽപ്പം ശർക്കരയും കൂടി ചേർക്കണം. ഈ കലക്കി വച്ചിരിക്കുന്നത് മാവ് ഓരോ മുളക് ചെടിയുടെ ചുവട്ടിലേക്ക് ഒഴിച്ചു കൊടുക്കാം. ഒരു ചെടിക്ക് തന്നെ രണ്ടു തവി വീതമെങ്കിലും ഒഴിച്ചു കൊടുക്കണം. ഇങ്ങനെ ചെയ്യുന്നത് ചെടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാണ്. അതു പോലെ തന്നെ പൂക്കൾ ധാരാളമായി ഉണ്ടാവും. പൂക്കൾ ഉണ്ടാവുന്നത് പോലെ തന്നെ പ്രധാനമാണ് പൂക്കൾ കൊഴിയാതെ നോക്കുന്നതും.

അതിനായി കുറച്ച് കനൽ എടുത്തിട്ട് അതിലേക്ക് അറക്കപ്പൊടിയോ പേപ്പർ കഷ്ണങ്ങൾ ചുരുട്ടിയതോ ചേർത്ത് നന്നായി പുകയ്ക്കുക. കീടങ്ങൾ പമ്പ കടക്കും. ചെറിയ ചൂട് കിട്ടുമ്പോൾ ചെടികളിൽ നിന്ന് പൂക്കൾ കൊഴിയുന്നത് കുറയുകയും ചെയ്യും. ഇത് മുളകിന് മാത്രമല്ല വഴുതനയ്ക്കും പയറിനും പീച്ചിങ്ങയ്ക്കും ഒക്കെ ചെയ്യാവുന്ന പ്രയോഗമാണ്. അപ്പോൾ വീഡിയോ മുഴുവനായും കണ്ട് വീട്ടിൽ എല്ലാവരും പച്ചക്കറി കൃഷി തുടങ്ങിക്കൊള്ളൂ. ഒരു വീട്ടിലേക്ക് ഉള്ള പച്ചക്കറി വളർത്താൻ ഏറ്റവും ഉപയോഗപ്രദമായ ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും പഠിക്കാൻ കഴിയുന്നതാണ്.
എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : Mini’s LifeStyle
Pachamulaku Krishi Tips Using Dosha Batter
Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!
ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!