തന്റെ പ്രിയതമന് വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ച് നയൻതാര.!! ഉയിരിനു ഉലകത്തിനുമൊപ്പം ആനിവേഴ്സറി കളർ ആക്കി നയൻസ് വിക്കി.!! | Nayanthara And Wikki 10 th Wedding Anniversary

Nayanthara And Wikki 10 th Wedding Anniversary: സിനിമാ മേഖലയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഇഷ്ട ജോഡികളാണ് നയൻതാരയും വിഗ്നേഷ് ശിവനും. ഇപ്പോൾ താരങ്ങൾ ഇരുവരും ഇവരുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. നിലവിൽ താരങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആണ്. അവരുടെ വിശേഷങ്ങൾ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കു വയ്ക്കാറുണ്ട്.

ഇപ്പോൾ ഇവരുടെതായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിവാഹ വാർഷിക വേളയിൽ പങ്കുവച്ച കുറിപ്പാണ്. ഒരു രസകരമായ റീൽ പങ്കുവെച്ച് വിഘ്നേഷും എത്തിയിട്ടുണ്ട്. കാര്യത്തെ എടുത്തു ഉയർത്തുന്നതായി ആ വീഡിയോയിൽ നമുക്ക് കാണാം. നയൻതാര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിക്കിയോടും തന്റെ മക്കളോടും ഒപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ പങ്കുവെച്ച് വിവാഹ വാർഷിക ആശംസകൾ നൽകിയത് കാണാം.

“ഹാപ്പി ആനിവേഴ്സറി ടു അസ്, യു ആർ മൈ ബെസ്റ്റ് ഉയിർ ഉലഗം, ലവ് യു ഫോറെവർ എന്നാണ് ദാനം ഈ ചിത്രങ്ങൾ പങ്കുവെച്ച് ചുവടെ കുറിച്ചത്. നിരവധി ആരാധകരാണ് ഇവർ പങ്കുവെച്ച പോസ്റ്റിന് ചുവടെ ലൈക്കുകളും കമന്റുകളുമായി എത്തിയത്. ആ ഇരട്ടക്കുട്ടികളാണ് ഞങ്ങളുടെ മനം കവരുന്നത്, ഹാപ്പി ആനിവേഴ്സറി ഡിയേഴ്സ്, എന്നിങ്ങനെ വളരെ രസകരമായ കമന്റുകൾ കാണാം. അടുത്തിടെ താരങ്ങൾ അവരുടെ അവധിക്കാലം ഹോങ്കോങ്ങിൽ വെച്ച് ആഘോഷിച്ചിരുന്നു അതിൽനിന്നുള്ള ഒരുകൂട്ടം ചിത്രങ്ങളാണ് നയൻതാര ഇപ്പോൾ പങ്കുവെച്ചത്. എല്ലാ ചിത്രങ്ങളിലും ഭർത്താവ് വിഘ്നേഷും മക്കളായ ഉയരിനെയും ഉലകത്തിനെയും കാണാം.

2022 ജൂണിൽ ചെന്നൈയിൽ വെച്ചാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. തുടർന്ന് ഇരുവർക്കുമായി ഇരട്ട കുട്ടികളുണ്ടായി. ആരാധകർ ഇപ്പോൾ കൂടുതൽ അന്വേഷിക്കുന്നത് ഇരട്ടക്കുട്ടികളുടെ വിശേഷങ്ങളാണ്. അതുപോലെ കുട്ടികളോടൊപ്പം ഉള്ള ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. മലയാള സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരത്തിന് ഇന്ന് സൗത്ത് ഇന്ത്യൻ മുഴുവൻ ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

Rate this post