നടു റോഡിൽ ഐസ്ക്രീം കഴിച്ച് ലേഡി സൂപ്പർസ്റ്റാർ.!! ആരാധകരെ പേടിക്കാതെ ഫ്രീ ആയി കേരളത്തിൽ നയൻതാരയുടെ സുഹൃത്തുക്കൾക്കൊപ്പമുള്ള നൈറ്റ് ഔട്ട്.!! | Nayanathara In kochi

Nayanathara In kochi: മലയാളത്തിൽ നിന്ന് കടന്ന് ചെന്ന് തമിഴ് സിനിമ ലോകം അടക്കി വാഴുന്ന മലയാളികളുടെ പ്രിയ താരം നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ എല്ലാ സിനിമ പ്രേമികൾക്കും ഏറെ ഇഷ്ടമാണ്. മനസ്സിനെക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമിന്റെ നായികയായി സിനിമ ലോകത്തേക്ക് കടന്ന് വന്ന താരം പിന്നീട് മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി അഭിനയിച്ച താരം തമിഴിൽ ആദ്യം അഭിനയിച്ചത് തമിഴ് സൂപ്പർ സ്റ്റാർ രാജനീകാന്തിന്റെ നായികയായാണ്. പിന്നീടങ്ങോട്ട് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി താരം മാറുകയും ചെയ്തു. തമിഴ്
സിനിമയുടെ ഇത് വരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇത്രയധികം കാലം സിനിമയിൽ തിളങ്ങി നിന്ന നായിക താരം നയൻതാര മാത്രമാണ്. സിനിമയും ഫാമിലി ലൈഫും കുഞ്ഞുങ്ങളും ഒക്കെയായി ബിസി ആണെങ്കിലും സ്വന്തം സന്തോഷങ്ങൾക്കായും താരം സമയം കണ്ടെത്താറുണ്ട്. ഇപോഴിതാ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയ് ഐസ് ക്രീം കഴിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഈയടുത്താണ് താരം ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. കുഞ്ഞു മക്കളായ
ഉലഗിന്റെയും ഉയിരിന്റെയും ഭർത്താവ് വിഘ്‌നേഷിന്റെയും ഒപ്പമുള്ള ചിത്രങ്ങളാണ് സാധാരണയായി താരം പങ്ക് വെയ്ക്കാറുള്ളത്. എന്നാൽ ഇപോഴിതാ സുഹൃത്തുക്കൾക്ക് ഒപ്പം രാത്രിയിൽ നടുറോഡിൽ നിന്ന് ഐസ് ക്രീം തിന്നുന്ന ലേഡി സൂപ്പർ സ്റ്റാറിന്റെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ആരാലും ശ്രദ്ധിക്കപ്പെടാതെ സാധാരണ ഒരു പെൺകുട്ടിയെപ്പോലെ നിൽക്കുന്ന താരത്തിന്റെ
വിഡിയോയിൽ പുറകിൽ ഉള്ള കടയുടെ മുന്നിൽ ഉള്ള താരത്തിന്റെ തന്നെ ഒരു ചിത്രവും കാണാം. ഈയടുത്തായിരുന്നു താരത്തിന്റെ പിതാവിന്റെ പിറന്നാൾ. പിറന്നാൾ ആഘോഷിക്കാൻ വിഘ്‌നേഷും നയൻതാരയും ഒരുമിച്ചാണ് കേരളത്തിലേക്ക് വന്നത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.