കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്.!! | Naranga uppilittath

കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്.!! | Naranga uppilittath

Naranga uppilittath: നാരങ്ങ ഉപ്പിലിട്ടത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും അല്ലേ. കഞ്ഞിക്കും ചോറിനും കൂടെ നാരങ്ങ ഉപ്പിലിട്ടത് കൂടെ ഉണ്ടെങ്കിൽ കെങ്കേമമാകും. എന്തൊക്കെ കറികൾ ഉണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരല്പം അച്ചാർ ഉണ്ടോ എന്ന് ചോദിക്കുന്ന അച്ചാർ പ്രേമികൾക്കായി ഇതാ കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്.

Ingredients:
നാരങ്ങ – 1 കിലോ
നല്ലെണ്ണ – 2 ടീസ്പൂൺ
പച്ച മുളക് – ആവശ്യത്തിന്
കല്ലുപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
കരിംജീരകം – 1 ടീസ്പൂൺ
വിനാഗിരി – ആവശ്യത്തിന്

ആദ്യമായി ഒരു കിലോ നാരങ്ങ നന്നായി കഴുകി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് കഴുകി വെച്ച നാരങ്ങ ചേർത്ത് അഞ്ച് മിനിറ്റോളം നന്നായി ഇളക്കുക. ശേഷം അത് വേറെ ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഇത് ചൂടാറിയതിനു ശേഷം നാരങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് പച്ചമുളക്

നെടുകെ കീറിയത് ചേർക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള കല്ലുപ്പും ഒരു ടീസ്പൂൺ കരിംജീരകം കൂടി ചേർത്ത് കൊടുക്കണം. അടുത്തതായി ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും ആവശ്യത്തിന് വിനാഗിരിയും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ശേഷം നമുക്ക് ഇളക്കി വെച്ച നാരങ്ങ അച്ചാർ ഒരു ഗ്ലാസ് പാത്രത്തിലേക്ക് മാറ്റാം. ഇത് പത്ത് ദിവസത്തോളം അടച്ചു വെച്ച് സൂക്ഷിക്കാവുന്നതാണ്. പത്ത് ദിവസത്തിന് ശേഷം തുറന്ന് നോക്കിയാൽ സ്വാദിഷ്ടമായ നാരങ്ങാ അച്ചാർ റെഡി. വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന കൊതിയൂറും നാരങ്ങാ അച്ചാർ നിങ്ങളും ഉണ്ടാക്കി നോക്കൂ….

Rate this post
Comments (0)
Add Comment