ഇത് വരെ ഇവൾ ചതിക്കപ്പെട്ടു ;ഇനി അങ്ങൊട്ട് തിരിച്ചും പണികളുമായി രൂപ ‘!! വില്ലമാരെ എല്ലാം ഇനി ഇവൾ കോമാളിയാക്കും .|Mounaragam Today Promo Malayalam

Mounaragam Today Promo Malayalam : മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ടപരമ്പരയായ മൗനരാഗത്തിൽ ഇപ്പോൾ നടക്കുന്നത് പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരൻ തന്നെ ചതിക്കുകയായിരുന്നു എന്ന സത്യം രൂപ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വത്തിന് വേണ്ടിയാണ് തന്റെ സഹോദരൻ ഇത്രയും കാലം തന്നെയും മക്കളെയും സ്നേഹിച്ചത് എന്നും സമ്പത്ത് മാത്രം ലക്ഷ്യം വെച്ചാണ് കൂടെ

നിന്നതെന്നുമെല്ലാം തിരിച്ചറിയുമ്പോൾ ഇനി മൗനരാഗം കഥ എങ്ങോട്ടാണ് എന്നുള്ളതാണ് പ്രേക്ഷകർ എല്ലാവരും ഒരുപോല ചോദിക്കുന്ന കാര്യം. ഇനി വരുന്ന എപ്പിസോഡുകൾ നിർണായകമാകുമോ, കഥ ശരിക്കും അവസാനത്തിലേക്കാണോ എന്നുള്ളത് ഇനി വരും എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്ക് കണ്ടറിയാൻ സാധിക്കുന്ന കാര്യമാണ്. രാഹുലിന്റെ ചതി തിരിച്ചറിഞ്ഞു തുടങ്ങിയ രൂപ ഇനി മക്കളോടൊപ്പം തിരികെ പോകുമോ? അതോ ജീവിതം തന്നെ അവസാനിപ്പിക്കുമോ?

ഇവയെല്ലാം പരമ്പരയുടെ ഇപ്പോഴത്തെ കഥാപശ്ചാത്തലത്തെ സംബന്ധിച്ച് ഉയർന്നു വരുന്ന ചോദ്യങ്ങളാണ്. രാഹുലും മകളും അവരുടെ ചതിയിൽ രൂപയുടെ സ്വത്തുക്കളെല്ലാം തട്ടിയെടുത്താൽ അതിനുശേഷമുള്ള പ്രശ്നങ്ങൾ ഏറെ വലുതായിരിക്കും.. സേനന്റെ ഭാഗത്തുനിന്നും വലിയ തിരിച്ചടിയായിരിക്കും രാഹുലിനും സരയുവിനും ലഭിക്കാൻ പോകുന്നത്. സോണിയുടെ ആത്മഹത്യാശ്രമത്തിൽ ആകെ തളർന്നുപോയ രൂപ തന്റെ മകളെ ചേർത്തുനിർത്തി അശ്വസിച്ചപ്പോൾ അവൾ അച്ഛനെ കാണാറുണ്ടെന്ന് അറിഞ്ഞതോടെ മകളെയും രൂപ തള്ളിപ്പറഞ്ഞിരിക്കുന്നു. കിരണിനെയും സോണിയയെയും

ഇനി തനിക്ക് കാണണ്ട എന്നും ഞാൻ ഇങ്ങനെ രണ്ട് മക്കൾക്ക് ജന്മം കൊടുത്തില്ല എന്ന് കരുതി ജീവിച്ചോളാം എന്നും ഇനി മനോഹറും സരയുവും മാത്രമാണ് എന്റെ മക്കളെന്നും രൂപ പറഞ്ഞിട്ടുണ്ട്. ഒരു പക്ഷേ രാഹുലിന്റെ ചതി തിരിച്ചറിഞ്ഞ ശേഷം രൂപയുടെ പ്രതികരണം അതിഭയങ്കരമായിരിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. തന്റെ ഭർത്താവിന്റെയും മക്കളുടെയും സ്നേഹം തിരിച്ചറിഞ്ഞ് രൂപ അവരുടെ കൂടെ പോകുമോ എന്നുള്ള കാര്യം അറിയാൻ വരും എപ്പിസോഡുകൾ മുടങ്ങാതെ കണ്ടാലേ പറ്റൂ…

Rate this post