കല്യാണ ദിവസം ആ ദു രന്തം സംഭവിക്കുന്നു.!! എന്തു ചെയ്യുമെന്നറിയാതെ പെട്ടിക്കരഞ്ഞ് സിഎസും കിരണും.!! | Mounaragam Today Episode May 4

Mounaragam Today Episode May 4: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം അടുത്ത ആഴ്ചയിൽ സന്തോഷകരമായ എപ്പിസോഡുകളാണ് നടക്കുന്നതെങ്കിലും, അതിനിടയിൽ വലിയ ദു:ഖകരമായ സംഭവങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ ആൽബിയും വിക്രമും തമ്മിൽ സംസാരിക്കുന്നതാണ്. വിക്രമിനെ കല്യാണത്തിന് ക്ഷണിക്കുകയാണ് ആൽബി. എന്നാൽ ഈ വിവരം ഉടൻ തന്നെ വിക്രം പ്രകാശനെ അറിയിക്കുകയാണ്. പ്രകാശന് ആൽബിയുടെ പേര് കേട്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നില്ലെങ്കിലും സോണിയെ കല്യാണം കഴിക്കാൻ പോയവനില്ലേയെന്നും, അവൻ്റെ മറ്റൊരു കല്യാണം ശരിയായെന്നും, നാളെ അവൻ ഒരു കല്യാണം കഴിക്കുകയാണെന്നും അതിന് നമ്മളെ

ക്ഷണിച്ചിരിക്കുകയാണ് എന്ന് പറയുകയാണ് വിക്രം. എങ്കിൽ നമ്മൾ തീർച്ചയായും പോകണമെന്ന് പറയുകയാണ് പ്രകാശൻ.ഇവർ സംസാരിച്ചുകൊണ്ടിരിക്കുന്നത് ശരണ്യ കേൾക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് മൂങ്ങ വന്ന്, അതേതായാലും നന്നായി എന്നും, നീ തന്നെ സോണിയെ നിൻ്റെ ഭാഗത്തേക്ക് കൊണ്ടുവരണമെന്നും, അതിന് നിൻ്റെ മകളെ നീ കൂടുതൽ സ്നേഹിക്കണമെന്നും, അപ്പോൾ അവർക്ക് സ്നേഹം നിന്നോട് വരുമെന്നൊക്കെ പറയുകയാണ് മൂങ്ങ. അതിന് ഇവിടെ നിന്നും രക്ഷപ്പെടാൻ

സാധിക്കണ്ടേ എന്ന് പറയുകയാണ് വിക്രം. ഇതൊക്കെ കേൾക്കുന്ന ശരണ്യ നീയൊക്കെ സന്തോഷിക്കെന്നും, ഇവർക്കൊക്കെ നല്ലൊരു ട്രീറ്റ് ഞാനിവിടെ വെക്കുമ്പോൾ ഇനി സന്തോഷം ഒക്കെ മാഞ്ഞു കൊള്ളൂ എന്നു പറയുകയാണ് ശരണ്യ. അപ്പോൾ പ്രകാശൻ വിക്രമിനോട്. നീ അവളെ കഴിച്ചില്ലെങ്കിലും അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ പാടില്ല എന്നാണ് പറയുന്നത്. പിന്നീട് കാണുന്നത് ആൽബി സോണിയെ വിളിക്കുന്നതാണ്. കുറേ സ്നേഹ സംഭാഷണങ്ങൾ നടത്തിയശേഷം വിക്രമിനെ കല്യാണത്തിന് വിളിച്ച് കാര്യമൊക്കെ പറയുകയാണ്. കേട്ടപ്പോൾ സോണിക് പേടിയാവുന്നുണ്ടെങ്കിലും ഒന്നും ഭയക്കേണ്ടതില്ലെന്നും, നാളെ കല്യാണത്തിന് വരും എന്നു പറയുകയാണ് ആൽബി. പിന്നീട് പിറ്റേദിവസം ആവുകയും സോണി കല്യാണത്തിനായി ഒരുങ്ങി വരുന്നതാണ് കാണുന്നത്. അപ്പോഴാണ് രാഹുൽ ഗുണ്ടകളുമായി

സംസാരിക്കുന്നത്. ഗുണ്ടകളോട് എങ്ങനെയെങ്കിലും ആൽബി ഇല്ലാതാക്കാനാണ് പറയുന്നത്. ഞാൻ എന്തായാലും ഇപ്രാവശ്യം സാറിന് സന്തോഷ വാർത്ത തന്നെ കേൾപ്പിക്കും എന്ന് പറഞ്ഞാണ് ഗുണ്ടകൾ അവിടെ നിന്ന് പോകുന്നത്. എല്ലാവരും കല്യാണത്തിന് ഒരുങ്ങി പോവുകയാണ്. അപ്പോഴേക്കും ആൽബിയും അച്ഛായനും അമ്മച്ചിയും കാറിൽ വരികയാണ്. ഒരു ഹോട്ടലിൽ കയറിയപ്പോൾ ഗുണ്ടകൾ ആൽബിയുടെ കാറിൽ ബോം ബ് വയ്ക്കുകയാണ്. ആ കാറിൽ അച്ഛായനും അമ്മച്ചിയും കയറുകയും, ആൽബി മറ്റൊരു കാറിലാണ് വരുന്നത്. വഴിയിൽ വച്ച് അച്ഛായനും അമ്മച്ചിയും സഞ്ചരിച്ച കാർ കത്തുകയായിരുന്നു. പിറകെ വന്ന ആൽബിയൊക്കെ ചേർന്ന് അച്ഛായനെയും അമ്മച്ചിയെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതൊക്കെയാണ് അടുത്ത ആഴ്ചയിൽ നടക്കാൻ പോകുന്നത്.

Rate this post