സ്വന്തം മകളുടെ മുഖം പ്രകാശൻ എന്നാണ് കണ്ടതെന്ന് കല്യാണി.!! കോടതിയിൽ വിക്രമിനെ പഞ്ഞിക്കിട്ട് കല്യാണി.!! | Mounaragam Today Episode May 31
Mounaragam Today Episode May 31: ഏഷ്യാനെറ്റ് പ്രേക്ഷകർ മനമറിഞ്ഞ് സ്വീകരിച്ച പരമ്പരയാണ് മൗനരാഗം. കഴിഞ്ഞ ദിവസം എപ്പിസോസ് അവസാനിക്കുമ്പോൾ കല്യാണി വക്കീലിനെ കണ്ട് പലതും സംസാരിക്കുന്നതായിരുന്നു. പലതും സംസാരിക്കുന്നതാണ് പിന്നീട് കാണുന്നത് പ്രകാശനം വിക്രമും പലതും സംസാരിക്കുന്നതാണ്. എങ്ങനെയെങ്കിലും കല്യാണിയെ ഒരു ദിവസമെങ്കിലും ജയിലിൽ കിടത്തണം എന്ന ചിന്തയാണ് അവർക്കുള്ളത്. അപ്പോഴാണ് ഇതൊക്കെ കേട്ടുകൊണ്ട് ശരണ്യ വരുന്നത്. ശരണ്യ, കല്യാണി ജയിലിൽ കിടക്കണം എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ തട്ടി തന്നെയാണോ മോളെ പറയുന്നത് എന്ന് മൂങ്ങ
ചോദിക്കുകയാണ്. എന്നാൽ കല്യാണി നാളെ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിയാവുന്നതിനാൽ ശരണ്യയ്ക്ക് മനസ്സിൽ ചിരിയാണ് വരുന്നത്. പിന്നീട് കാണുന്നത് ദീപയെയാണ്. അമ്പലത്തിൽ പോയി വന്ന ദീപ നാളത്തെ വിധി കല്യാണിക്ക് എതിരാകുന്ന ടെൻഷനിലാണ്. എന്നാൽ കല്യാണിക്ക് ആത്മവിശ്വാസം ഉണ്ടെന്നാണ് കിരൺ പറയുന്നത്. അപ്പോഴാണ് സരയുവും ശാരിയും കിരണും കല്യാണിയും അവിടെ വന്നത് കാണുന്നത്. ഇന്ന് കോടതിവിധി അല്ലേ എന്നും, നമുക്കും കൂടി പോയാലോ എന്ന് സരയു ചോദിച്ചപ്പോൾ,
നമ്മൾ ഇതിനുള്ളിൽ നിന്ന് കളിക്കുന്നത് ആരും അറിയേണ്ടെന്ന് പറയുകയാണ് ശാരി. എന്തായാലും നമ്മുടെ തോമസ് വക്കീൽ വളരെ മിടുക്കനാണെന്നും, അതിനാൽ കല്യാണി തീർച്ചയായും ജയിലിൽ കിടക്കുമെന്നും പറയുകയാണ് ശാരി. ഇത് കേട്ട് വലിയ സന്തോഷത്തിലാണ് സരയു. വിക്രമും പ്രകാശനും കോടതിയിലെത്തി വക്കീലുമായി സംസാരിക്കുമ്പോഴാണ് കിരണും കല്യാണിയും സോണിയും വരുന്നത്. രണ്ടു കൂട്ടരും തമ്മിൽ
വാക്കേറ്റം ഉണ്ടാവുകയാണ്. പിന്നീട് കാണുന്നത് കോടതിയാണ്. സോണിയുടെ വീട്ടിൽ കയറിയത് വിക്രമാണെന്ന് കോടതിയിൽ പറയുകയാണ് കല്യാണി. പിന്നീട് പ്രകാശനെയാണ് വിസ്തരിക്കുന്നത്. പ്രകാശൻ്റെ കുടുംബകാര്യങ്ങൾ ചോദിക്കുകയായിരുന്നു. പ്രകാശൻ പലതും പറയുന്നത് കേട്ട് കല്യാണി ദേഷ്യപ്പെട്ട് നിൽക്കുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.