മക്കൾ അറിയാതെ വീണ്ടും ഒന്നിച്ച സേനന്റെയും രൂപയെയും പൊക്കി കിരൺ.!! അച്ഛനാണ് എല്ലാത്തിനും കാരണമെന്ന ഞെട്ടലിൽ കിരൺ.!! | Mounaragam Today Episode January 27

Mounaragam Today Episode January 27 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ രസകരമായ രംഗങ്ങളാണ് നടക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രകാശൻ വിക്രം കേസിൽ നിന്ന് രക്ഷപ്പെട്ടതിൻ്റെ സന്തോഷത്തിൽ രതീഷിനോടും, കാദംബരിയോടും പലതും പറയുന്നതായിരുന്നു. ഇതൊക്കെ കേട്ട് കാദംബരിക്കും രതീഷിനും വിശ്വസിക്കാനാവുന്നില്ല. പിന്നീട് കാണുന്നത് രൂപയെയും ചന്ദ്രസേനനെയുമാണ്. രൂപയ്ക്ക് വലിയ സന്തോഷമാണ്.

പക്ഷേ, ചന്ദ്രസേനനെ ഇത്രയും കാലം വിഷമിപ്പിച്ചതിൻ്റെ സങ്കടം രൂപയെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. താരയും എന്നോട് പലതവണ സത്യം പറയാൻ വന്നിരുന്നെന്നും, അതുപോലെ തന്നെ ചന്ദ്രേട്ടനും പലതവണ പലതും പറയാൻ ശ്രമിച്ചിരുന്നെന്നും, അതൊന്നും കേൾക്കാതെ നിന്ന ഞാനാണ് എല്ലാ തെറ്റും ചെയ്തതെന്നും പറയുകയാണ് രൂപ. എൻ്റെ ആങ്ങളയായ ആ ദൃഷ്ടന് ഒരിക്കലും നല്ലത് വരാൻ പാടില്ല.

സരയു ഏടത്തിയുടെ മകളല്ലെന്നറിയുന്നതോടെ ഏടത്തിയും തകരുമെന്നും, അങ്ങനെ ആ ദുഷ്ടൻ്റെ കുടുംബം നശിക്കണമെന്നും പറയുകയാണ് രൂപ. എല്ലാം ആ ദുഷ്ടനെ കൊണ്ടാണ് സംഭവിച്ചതെന്നും, എന്നോട് ക്ഷമിക്കണം ചന്ദ്രേട്ടാ എന്നു പറയുകയാണ് രൂപ. ഇനി അതൊക്കെ മറക്കാമെന്നും, ഇനി നമുക്ക് ഒന്നായി ജീവിക്കണമെന്നും പറയുകയാണ് ചന്ദ്രസേനൻ. ചന്ദ്രസേനൻ രൂപയെ ചേർത്തു പിടിക്കുകയാണ്. പിന്നീട് കാണുന്നത് കിരണും കല്യാണിയും രൂപയെ കാണാത്ത വിഷമത്തിൽ തന്നയാണ്. അപ്പോഴാണ് രൂപയുടെ മെസേജ് കല്യാണിക്ക് വരുന്നത്. കിരണി നോട് അമ്മയുടെ മെസേജ് വന്നിട്ടുണ്ടെന്ന് പറയുകയാണ് കല്യാണാ. കല്യാണി ഉടൻ തന്നെ അമ്മ എവിടെ പോയിരുന്നുവെന്ന് ചോദിക്കുന്നു.

ഞാൻ അമ്പലത്തിൽ പോയതാണെന്ന് പറയുകയാണ് രൂപ. അപ്പോഴാണ് കിരണിൻ്റെ ഫോണിലേക്ക് ഒരു മെസേജ് വരുന്നത്. മെസേജിൽ തൂക്കി നിൽക്കുന്ന മൈക്കിളിനെയാണ് കാണുന്നത. ഇത് കണ്ട് ഞെട്ടിയ കിരൺ കല്യാണിയെ കാണിക്കുന്നു. ഇത് അന്ന് പള്ളി പെരുന്നാളിന് പോയപ്പോൾ അച്ഛനെ കൊല്ലാൻ ശ്രമിച്ച ഗുണ്ടയല്ലേ എന്നു പറയുകയാണ് കിരൺ. എന്നാൽ ഇവൻ തൂ ങ്ങി മ രിച്ചതല്ലെന്നും, അവനെ ആരോ കൊ ന്നതാണ്. അത് അച്ഛൻ്റെ ഗുണ്ടകളായിരിക്കും എന്നാണ് കിരൺ പറയുന്നത്. പക്ഷേ, അയാൾ മ രിച്ചത് അച്ഛൻ ഭയപ്പെടേണ്ട കാര്യമാണെന്നാണ് കിരൺ പറയുന്നത്. അങ്ങനെ പലതും കിരണും കല്യാണിയും ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.

Rate this post