സത്യം തിരിച്ചറിഞ്ഞ സേനൻ രൂപയ്ക്ക് നൽകിയ സമ്മാനം.!! കണ്ണീരോടെ രൂപ; മൗനരാഗത്തിൽ വൻ ട്വിസ്റ്റ്.!! | Mounaragam Today Episode January 10

Mounaragam Today Episode January 10 : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്രസേനന് പിറന്നാൾ സമ്മാനമായി ഗോൾഡൻ വാച്ച് രൂപ നൽകുകയും, അതുമായി കല്യാണി വീട്ടിലെത്തി കിരണിനെ വാച്ച് കാണിക്കുകയായിരുന്നു. വാച്ച് കണ്ട ശേഷം കിരണും കല്യാണിയും സംസാരിക്കുമ്പോഴാണ് ചന്ദ്രസേനൻ റൂമിലേക്ക് വരുന്നത്.

ചന്ദ്രസേനനെ കാണിക്കാതെ ഗിഫ്റ്റ് അവിടെ വച്ച് കിരണും കല്യാണിയും അച്ഛനോ എന്ന് പറഞ്ഞ് ചന്ദ്രസേനൻ്റെ അടുത്ത് പോയി. അച്ഛന് ഒരു ഗിഫ്റ്റ് വാങ്ങിയ കാര്യം സംസാരിക്കുകയായിരുന്നുവെന്ന് പറയുകയായിരുന്നു കിരൺ. പിന്നീട് ചന്ദ്രസേനനെ കൊണ്ട് കെയ്ക്ക് കട്ട് ചെയ്യുകയായിരുന്നു. എല്ലാവരും കെയ്ക്ക് ചന്ദ്രസേനന് നൽകുകയും, ചന്ദ്രസേനൻ എല്ലാവർക്കും നൽകുകയും ചെയ്യുന്നു.

അപ്പോൾ വീഡിയോ കോൾ വിളിച്ചും രൂപയെ പിറന്നാൾ ആഘോഷം കാണിച്ചു കൊടുക്കുന്നുണ്ട് കല്യാണി. പിന്നീട് കിരൺ രൂപ കൊടുത്ത ഗിഫ്റ്റായ ഗോൾഡ് വാച്ച് ചന്ദ്രസേനന് കെട്ടി കൊടുക്കുന്നു. അങ്ങനെ സന്തോഷത്തോടെ പിറന്നാൾ ആഘോഷം നടക്കുന്നു. ഇതിൻ്റെയൊക്കെ ഫോട്ടോ പകർത്തിയ പാറുക്കുട്ടി ഈ ഫോട്ടോകൾ സരയുവിന് അയച്ചുകൊടുക്കുന്നു. സരയു ഫോട്ടോ കണ്ടപ്പോൾ, ഭ്രാന്ത് പിടിക്കുകയാണ്. രാഹുലിനെ ഈ ഫോട്ടോ കാണിച്ചപ്പോൾ, മോളോട് വിഷമിക്കേണ്ടെന്നും, അടുത്തു തന്നെ ഒരു ദു:ഖവാർത്ത നിനക്ക് കേൾക്കാം മോളെ എന്നു പറയുകയാണ് രാഹുൽ.

എന്നാൽ രൂപ ഈ ഫോട്ടോകൾ കണ്ട് വളരെ ആഹ്ലാദത്തിലാണ്. ഓരോ ഫോട്ടോയും കണ്ട് സന്തോഷത്തോടെ യാമിനിയെ കാണിച്ച് ചിരിക്കുകയാണ്. പിറന്നാൾ ആഘോഷം കഴിഞ്ഞപ്പോൾ, കിരൺ ചന്ദ്രസേൻ്റെ കയിലുള്ള പഴയ വാച്ച് ചോദിക്കുന്നു. ചന്ദ്രസേനൻ്റെ ആ വാച്ച് കിരൺ കല്യാണിക്ക് കൊടുക്കുന്നു, അച്ഛൻ്റെ സാന്നിധ്യമുള്ള ആ വാച്ച് കല്യാണി രൂപയ്ക്ക് കൊടുക്കുന്നു. ചന്ദ്രസേനനെ ഓർത്ത് ആ വാച്ച് വാങ്ങുമ്പോൾ രൂപയുടെ കണ്ണ് നിറയുന്നുണ്ട്.അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് നടക്കുന്നത്.

3/5 - (1 vote)