കള്ളനും കാട്ടുകള്ളനും തമ്മിൽ ഒന്നാകുമ്പോൾ.!! സരയുവിന്റെ ദിവാസ്വപ്നം തകർന്നടിയുമോ? താരയെ ഇറക്കികളിച്ചു മനു.!! | Mounaragam Today Episode January 05

Mounaragam Today Episode January 05: ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മനോഹറിനോട് ഒന്ന് എൻ്റെ കൂടെ പുറത്തുണമെന്ന് പറഞ്ഞ് രണ്ടു പേരും പുറത്തു പോവുന്നതായിരുന്നു. മനോഹർ പോയ ശേഷം സരയു താഴെ വന്ന് ശാരിയോട് മനുവേട്ടനെയും കൂട്ടി അച്ഛൻ പുറത്തു പോയെന്നും, ഞാൻ അമേരിക്കയിൽ പോകുന്നതിൽ അച്ഛന്

വിഷമമുണ്ടെന്നും പറയുകയാണ് സരയു. ഞങ്ങൾ പോയി കുറച്ച് കഴിയുമ്പോൾ തന്നെ അമ്മയെയും അച്ഛനെയും കൂട്ടാൻ വരുമെന്നും പറയുകയാണ് സരയു. നിൻ്റെ അച്ഛൻ നിങ്ങൾ രണ്ടു പേരെയും അമേരിക്കയിൽ പോവാൻ സമ്മതിക്കാതിരിക്കുമോ എന്നാണ് എൻ്റെ പേടിയെന്ന് പറയുകയാണ് ശാരി. ആ താര വന്നതുമുതൽ നിൻ്റെ അച്ഛൻ്റെ സ്വഭാവമാകെ മാറിയിട്ടുണ്ടെന്നും ശാരി പറയുന്നു. പിന്നീട് കാണുന്നത് രാഹുലും മനോഹറും ഒരു ബീച്ചിലേക്ക് എത്തുന്നതാണ്.

അവിടെ നിന്ന് രണ്ടു പേരും പലതും സംസാരിക്കുകയായിരുന്നു. നിന്നെ കുറിച്ച് എനിക്ക് പല അറിവും കിട്ടിയിട്ടുണ്ടെന്നും, നീ പല പെൺകുട്ടികളെയും ചതിച്ചവനാണെന്നും ഞാൻ അറിയുന്നുണ്ട്. എങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ഈ താരയും സരയുവും ആരാണെന്ന് ചോദിക്കുകയാണ് മനോഹർ. താരയും നിങ്ങളും തമ്മിലുള്ള ബന്ധമൊക്കെ എനിക്കറിയാമെന്നും, അത് ഞാൻ എല്ലാവരോടും പറയണമോയെന്നും, ഞാൻ ഇതൊക്കെ പറഞ്ഞ് കഴിഞ്ഞാൽ നിങ്ങളെ സ്നേഹിക്കുന്നവരൊക്കെ നിങ്ങളെ

വെറുക്കുമെന്നും, നിങ്ങളുടെ സഹോദരി നിങ്ങളെ തള്ളി പറയുമെന്നും, ആ ചന്ദ്രസേനൻ നിരപരാധിയാവുമെന്നും, അച്ഛൻ്റെ ഭാര്യയും മകളും ആത്മഹത്യ ചെയ്യുമെന്നും പറയുകയാണ് മനോഹർ.ഇതൊക്കെ കേട്ട് ഞെട്ടിയ രാഹുൽ നീ ആരോടും പറയരുതെന്നും, നീ ഇത്ര കാലം ചെയ്തതൊക്കെ പോകട്ടെയെന്നും, ഇനി ഉള്ള ജീവിതം എൻ്റെ മോളെ വിഷമിപ്പിക്കാതെ വേണം ജീവിക്കാനെന്നും പറയുന്നു. അങ്ങനെ രാഹുലിൻ്റെ കള്ളത്തരങ്ങൾ പുറത്തറിയാതിരിക്കാൻ രാഹുൽ മനോഹറിൻ്റെ അടിമയായി ജീവിക്കുന്നതാണ് ഇനിയുള്ള ഭാഗങ്ങളിൽ വരാൻ പോകുന്നത്.അങ്ങനെ വളരെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Rate this post