സേനന്റെ വീട്ടിലെ ആഘോഷങ്ങൾക്കിടയിൽ സംഭവിച്ചത്.!! മനുവിന്റെ രഹസ്യമെല്ലാം സരയു കണ്ടുപിടിക്കുമ്പോൾ; രാഹുലിനെ കുടുക്കാൻ മനുവിന്റെ പ്ലാൻ.!! | Mounaragam Today Episode January 04

Mounaragam Today Episode January 04 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായ എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ന്യൂ ഇയർ ആഘോഷിക്കുമ്പോഴാണ് ചന്ദ്രസേനൻ്റെ ഫോണിൽ മെസേജ് വരുന്നത്. ഇത് കണ്ട് എല്ലാവരുംചന്ദ്രസേനനെ തമാശയാക്കുകയാണ്. അപ്പോഴാണ് രൂപയും യാമിനിയും വീടൊക്കെ അലങ്കരിച്ച് ന്യൂ ഇയർ ആഘോഷിക്കുന്നത്.

പിന്നീട് കാണുന്നത് രാഹുലിൻ്റെ വീടാണ്. രാഹുൽ ആകെ ടെൻഷനിലാണ്.ശാരിയോട് രാഹുൽ ജുബാനയുടെ ബാപ്പ വന്ന് പറഞ്ഞതൊക്കെ പറയുന്നു. പക്ഷേ ശാരിക്ക് മനോഹറിനെ കുറിച്ച് പറയുന്നതെന്നും വിശ്വസിക്കാൻ പറ്റുന്നില്ല. നിങ്ങൾക്ക് വല്ല കള്ളക്കളിയുണ്ടോ എന്ന് ശാരി ചോദിച്ചപ്പോൾ, ശാരിയോട് തട്ടിക്കയറുകയായിരുന്നു രാഹുൽ. നിന്നെപ്പോലെ തന്നെയാണ് സരയുവും. അവനെ കുറിച്ച് ഒന്നും പറഞ്ഞാൽ അവളും വിശ്വസിക്കില്ല.

അവൻ്റെ കള്ളത്തരങ്ങൾ കണ്ടു പിടിച്ച് പുറത്തു കൊണ്ടുവരണമെന്നാണ് രാഹുൽ പറയുന്നത്. പിന്നീട് സരയുവും മനോഹറും പലതും സംസാരിക്കുകയാണ്. അച്ഛന് വലിയ ദേഷ്യമുണ്ടെന്ന് പറയുകയാണ് സരയു. നമുക്ക് ഉടൻ തന്നെ അമേരിക്കയിൽ പോകേണ്ട കാര്യങ്ങൾ ആലോചിക്കാമെന്ന് പറയുകയാണ് സരയു. അതിനു വേണ്ടി ഞാൻ ടിക്കറ്റൊക്കെ നോക്കട്ടെ എന്നു മനോഹർ പറഞ്ഞപ്പോൾ സരയുവിന് സന്തോഷം അടയ്ക്കാനായില്ല. ഉടൻ തന്നെ എൻ്റെ ഈ സന്തോഷം അച്ഛനെയും അമ്മയെയും അറിയിക്കണമെന്ന് പറഞ്ഞ് സരയു താഴേയ്ക്ക് പോയി ശാരിയോട് അമേരിക്കയിൽ പോവുന്ന കാര്യങ്ങൾ പറയുകയാണ്.

ഞാനും മനുവേട്ടനും അമേരിക്കയിൽ പോവുകയാണെന്നും, ഞങ്ങൾ ആദ്യം പോയിട്ട് പിന്നീട് അച്ഛനെയും അമ്മയെയും കൊണ്ടുപോവാമെന്നാനുവേട്ടൻ പറഞ്ഞതെന്നാണ് സരയു ശാരിയോട് പറയുകയാണ്. നിൻ്റെ അച്ഛൻ മനുവിനെ കുറിച്ച് പലതും പറഞ്ഞെന്നും, ഇപ്പോഴാണെനിക്ക് സമാധാനമായതെന്ന് പറയുകയാണ് ശാരി. മനോഹറാണെങ്കിൽ പലതും ആലോചിച്ചിരിക്കുകയാണ്. ഇവളെയുംകൂട്ടി ഞാൻ എവിടെ പോകാനാണെന്നും, എവിടെ എങ്കിലും കൂട്ടി പോയി അവിടെ ഒഴിവാക്കി രക്ഷപ്പെടുന്നതായിരിക്കും നല്ലതെന്ന് ആലോചിക്കുകയാണ് മനോഹർ.അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Rate this post