അടി ഇരന്നു വാങ്ങി ശാരി;ഇതിലും വലിയ സ്നേഹപ്രകടനങ്ങൾ സ്വപ്നത്തിൽ മാത്രം.അതെ, സോണി തകർക്കുകയാണ്.| Mounaragam Today Episode Malayalam

Mounaragam Today Episode Malayalam : ഇതിലും വലിയ സ്നേഹപ്രകടനങ്ങൾ സ്വപ്നത്തിൽ മാത്രം. അതെ, സോണി തകർക്കുകയാണ്. ആ ഒരടി…എന്റമ്മോ, സോണി പൊളിച്ചു. ശാരിക്ക് കിട്ടേണ്ടത് കൃത്യമായി കിട്ടി. കിട്ടേണ്ടത് കിട്ടിയാൽ ചിലരൊക്കെ നന്നായേക്കും. എന്നാൽ ഇവിടെ അതിന് ഒരു സാധ്യതയുമില്ല. ടെലിവിഷൻ റേറ്റിങ്ങിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പരമ്പര മൗനരാഗത്തിൽ ഇപ്പോൾ തുടരെ തുടരെ മാസ് സീനുകൾ തന്നെയാണ് അരങ്ങേറുന്നത്. സോണിയെ കണ്ട് സന്തോഷിക്കാൻ

ഓടിയെത്തിയ ശാരിക്കും സരയുവിനും ഇതാ പണികൾ കിട്ടിത്തുടങ്ങുകയാണ്. ശാരിയെ കണ്ടമാത്രയിൽ സോണി പണിതുടങ്ങി. “നിങ്ങൾ പാതാളത്തിൽ നിന്ന് വന്നതാണോ? നിങ്ങളെ പാതാളത്തിൽ ചവിട്ടി താഴ്ത്തിയതല്ലേ?” ഇങ്ങനെയായിരുന്നു സോണിയുടെ ആദ്യപ്രതികരണം. പിന്നാലെ ഒരു സ്നേഹപ്രകടത്തിന് സോണി തുടക്കം കുറിച്ചു. അത് ചെന്ന് നിന്നത് ആ ഒരൊറ്റ അടിയിലായിരുന്നു. ശാരിയുടെ മുഖത്തേക്ക് വീശിയടിക്കുകയായിരുന്നു സോണി. ഇത് പ്രേക്ഷകരെല്ലാം ഒരേപോലെ കാത്തിരുന്ന മുഹൂർത്തം തന്നെയായിരുന്നു. സോണി അഭിനയിച്ചുതകർക്കുകയാണ്.

ശാരിക്ക് കിട്ടിയതിന്റെ ബാക്കി ഇനി പലർക്കും കിട്ടാൻ പോകുന്നേ ഉള്ളൂ. ഒരു ഊമപ്പെണ്ണിന്റെ ജീവിതം പറഞ്ഞുതുടങ്ങിയ പരമ്പരയാണ് മൗനരാഗം. പെൺകുട്ടികളെ ഇഷ്ടമല്ലാതിരുന്ന അച്ഛനുള്ള വീട്ടിൽ ജനിച്ച കല്യാണിക്ക് ബാല്യത്തിലേ ഭ്രഷ്ട്ട് കല്പിക്കപ്പെടുകയായിരുന്നു. സംസാരശേഷി കൂടി ഇല്ലാതായതോടെ അച്ഛന് അവൾ വെറുക്കപ്പെട്ടവളായി മാറി. മകനെ മാറോട് ചേർത്തുവളർത്തിയപ്പോൾ കല്യാണി ആ വീട്ടിൽ നിന്നുപോലും വിലക്കപ്പെട്ടവളായി മാറി. ആ കദനകഥ എത്തിനിന്നത് കല്യാണിയെ ബാല്യം മുതൽ സ്നേഹിക്കുന്ന കിരണിനൊപ്പം അവളുടെ

പുതിയ ജീവിതം ആരംഭിക്കുന്നിടത്താണ്. ഇപ്പോഴും അച്ഛനാൽ സ്വീകരിക്കപ്പെടാൻ വിധി സമ്മതിച്ചിട്ടില്ലാത്ത വിധമാണ് കല്യാണിയുടെ ജീവിതം. എന്നാൽ കിരണുമൊത്തുള്ള ജീവിതത്തിൽ കല്യാണി സന്തുഷ്ടയാണ്. ക്രൂരത ഏറെ നിറഞ്ഞ അച്ഛൻ കഥാപാത്രമായി സീരിയലിൽ നിറഞ്ഞാടുന്നത് നടൻ ബാലാജി ശർമ്മയാണ്. ബാലാജിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു കഥാപാത്രം തന്നെയാണ് മൗനരാഗത്തിലെ പ്രകാശൻ. ഈ കഥാപാത്രം മകളെ സ്നേഹിച്ചുതുടങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

2/5 - (2 votes)