കുഞ്ഞ് ജനിക്കും മുൻപേ ഭീഷണി നേരിടുന്നു…ഇനി എന്താണ് സംഭവിക്കുക? കല്യാണി അപകടത്തിലേക്ക്…| Mounaragam Today Episode Malayalam

Mounaragam Today Episode Malayalam : കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ഈ പരമ്പര നിലവിൽ മിനിസ്ക്രീനിലെ ഏറ്റവും മികച്ച പരമ്പരകളിൽ ഒന്ന് തന്നെയാണ്. കഴിഞ്ഞ ഭാഗങ്ങളിലായാണ് കുടുംബപ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ആ വാർത്ത പുറത്തുവന്നത്. കല്യാണി അമ്മയാവാൻ ഒരുങ്ങുന്നു എന്ന സത്യം കുടുംബപ്രേക്ഷകർ അതിയായ സന്തോഷത്തോടെയായിരുന്നു സ്വീകരിച്ചത്. കല്യാണിക്കും കിരണിനും ആശംസകൾ

നേർന്ന് നിരവധി മിനിസ്ക്രീൻ ആരാധകരാണ് കമന്റ്‌ ബോക്സുകളിൽ അവരുടെ സന്തോഷം അറിയിച്ചത്. എന്നാൽ ഇന്ന് പുറത്തുവന്ന പുത്തൻ എപ്പിസോഡിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ചില സംഭവങ്ങളാണ് അരങ്ങേറുന്നത്. വേദന കടിച്ചുപിടിച്ച് അവശയായ കല്യാണിയെയാണ് സീരിയലിന്റെ പുതിയ പ്രമോയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. കല്യാണിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ഇന്ന് കുടുംബപ്രേക്ഷകർ. ഇത് അബോർഷൻ ഒന്നും ആകരുതേ എന്നും, കല്യാണിക്കും കുഞ്ഞിനും ഒന്നും സംഭവിക്കല്ലേ എന്നും തുടങ്ങി കുടുംബപ്രേക്ഷകരുടെ ചിന്തകളെല്ലാം

പ്രാർത്ഥനകളായി കമന്റ്‌ ബോക്സുകളിൽ നിറയുകയാണ്…ഒപ്പം ഈ എപ്പിസോഡിലും കല്യാണിയോടും അവളുടെ കുഞ്ഞിനോടും കൊടിയ വെറുപ്പ് വെച്ചുപുലർത്തുന്ന പ്രകാശനെയും പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഏഷ്യാനെറ്റിലെ മികച്ച ടെലിവിഷൻ പരമ്പരകളിൽ ഒന്ന് തന്നെയാണ് മൗനരാഗം. സംസാരശേഷി ഇല്ലാത്തതിനാൽ അവഗണിക്കപ്പെട്ടുപോയ കല്യാണി എന്ന ഒരു പെൺകുട്ടിയുടെയും അവളുടെ അതിജീവനത്തിന്റെയും കഥയാണ് മൗനരാഗം എന്ന മിനിസ്ക്രീൻ പരമ്പരയുടെ പ്രമേയമായി വരുന്നത്. ഇന്ന് പ്രേക്ഷകരുടെ പ്രിയ ജോഡിയാണ് കിരണും കല്യാണിയും. ഇവരുവരും ഒന്നിക്കുന്ന

നല്ല മുഹൂർത്തങ്ങൾ കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്കാണ് ഇപ്പോൾ പുതിയ എപ്പിസോഡ് എത്തിയിരിക്കുന്നത്. കിരണിന്റെയും കല്യാണിയുടെയും ജീവിതം ഇനി മാറിമാറിയുമോ, ഇവരുവരുടെയും കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്നെല്ലാം അടുത്ത എപ്പിസോഡിൽ കണ്ടു തന്നെ അറിയണം. എന്തായാലും ഇപ്പോഴും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഈ പ്രേക്ഷകപ്രിയപരമ്പര മൗനരാഗം.

Rate this post