വീണ്ടും ഗർഭിണിയായി സരയു.!! രാഹുലിനെ തെരുവിലേക്ക് ഇറക്കി വിട്ടു രൂപ; മനോഹർ സരയുവുമായി മുങ്ങുന്നു.!! | Mounaragam Today Episode 08

Mounaragam Today Episode 08 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയുവും മനോഹറും പുറത്തു പോവാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. സാരിയൊക്കെയുടുത്ത സരയുവിനെ കണ്ട മനോഹർ സരയുവിൻ്റെ സൗന്ദര്യത്തെ പുകഴ്ത്തി പറയുകയായിരുന്നു. ഇത് കേട്ട് സരയു മനുവേട്ടൻ എന്നെ കല്യാണം കഴിച്ചതു മുതൽ കുറേ വിഷമങ്ങൾ അറുഭവിച്ചിട്ടും,

മനുവേട്ടൻ എന്നെ വിട്ട് പോയില്ലല്ലോ എന്നു പറഞ്ഞു. വിദേശത്തു പോലും ഞാൻ കണ്ടിട്ടില്ലാത്ത അത്രയും സുന്ദരിയായ എൻ്റെ മോളെ വിട്ട് ഞാൻ പോവുമോ എന്നാണ് മനോഹർ പറയുന്നത്. രാഹുലിലാണെങ്കിൽ എൻ്റെ മകൾക്ക് അവനിൽ ഒരു കുഞ്ഞുണ്ടാകാൻ പാടില്ലെന്ന ചിന്തയാണ്. പിന്നീട് കാണുന്നത് കല്യാണിക്ക് രൂപയുടെ മെസേജ് വരുന്നതാണ്. വീടും പറമ്പൊക്കെ വിൽക്കുന്ന കാര്യം രാഹുൽ പറയുന്നുണ്ട് പോലും. അതാണ് രൂപ മെസേജ് അയച്ചിരിക്കുന്നത്.

എത്ര പണം കിട്ടിയാലും വീടും പറമ്പും വിൽക്കരുതെന്ന് മെസേജ് ചെയ്യാൻ പറയുകയാണ് കിരൺ. വീടും പറമ്പും തട്ടിയെടുത്താലും, എൻ്റെ അമ്മയും അച്ഛനും ഒന്നിച്ചാൽ മതിയായിരുന്നെന്ന് പറയുകയാണ് സോണി. രൂപയാണെങ്കിൽ കല്യാണി അയച്ച ഫോട്ടോകൾ നോക്കുകയാണ്. എൻ്റെ ചന്ദ്രേട്ടൻ്റെ പിറന്നാളിന് എനിക്ക് പോവാൻ പറ്റിയില്ലല്ലോ, അടുത്ത വർഷമെങ്കിലും ഞാനും കൂടെയുണ്ടാവണം. അപ്പോഴാണ് യാമിനി വരുന്നത്. പിറന്നാൾ ആഘോഷ ഫോട്ടോകൾ കണ്ടപ്പോൾ യാമിനി മാഡം കൂടി വേണമായിരുന്നുവെന്ന് പറയുകയാണ്.

അതിന് എൻ്റെ ഏട്ടനും കുടുംബവും നശിക്കണമെന്ന് പറയുകയാണ് രൂപ. പിന്നീട് കാണുന്നത് മനോഹറിൻ്റെ ഫ്രണ്ട് രാഹുലിനെ കാണാൻ വരുന്നതാണ്. നീ എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ, എനിക്ക് കുറച്ച് പണം വേണമെന്ന് പറയുകയാണ്. നിൻ്റെ സുഹൃത്തിനെ തന്നെ സഹിക്കാൻ പറ്റുന്നില്ല. ഇനി നിന്നെയും സഹിക്കണോ എന്നാണ് രാഹുൽ ചോദിക്കുന്നത്. ഞാൻ ചോദിച്ച പണം തന്നില്ലെങ്കിൽ നിങ്ങളുടെ പല സത്യങ്ങളും ഞാൻ പുറത്തു പറയുമെന്ന് പറയുകയാണ് സനൽ. സനലിൻ്റെ ഭീഷണി കേട്ട് ഭയന്ന് രാഹുൽ പണം നൽകുകയാണ്. അങ്ങനെ രസകരമായ പ്രൊമോയാണ് ഇന്ന് നടക്കുന്നത്.

Rate this post