പ്രകാശനെ തറപറ്റിക്കാൻ കല്യാണിക്കൊപ്പം ഇനി രതീഷും.!! സരയുവിന്റെ എല്ലാ സ്വപ്നങ്ങളും തകരുന്നു.!! | Mounaragam Today December 7

Mounaragam Today December 7 : സീരിയൽ പ്രേമികളുടെ കുടുംബ പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രതീഷ് സരയു കൺസ്ട്രക്ഷനിൽ വന്നപ്പോൾ കല്യാണി എംഡിയുടെ കസേരയിൽ ഇരിക്കുന്നത് കണ്ടും, കൂടാതെ കല്യാണി സംസാരിക്കുന്നതു കേട്ടും അന്തം വിട്ട് നിൽക്കുന്നതായിരുന്നു. രതീഷ് അളിയൻ അതിശയിക്കേണ്ടെന്നും, ഇത് കല്യാണി ആണെന്നും, എൻ്റെ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ

വിജയിച്ചെന്നും പറയുകയാണ് കല്യാണി. ഇനി ഈ കമ്പനിയിൽ ജോലി ചെയ്യുന്നവർ നല്ലവരായിരിക്കുമെന്നും, കള്ളന്മാരെയെന്നും ഇനി ഇവിടെ നിർത്തില്ലെന്നും പറയുകയാണ് കല്യാണി. ഞാൻ നല്ലവനായെന്നും, ഇനി ഒരിക്കലും ഞാനും നിൻ്റെ ചേച്ചിയും ഒന്നിനും ഇടപെടില്ലെന്നും പറയുകയാണ് രതീഷ്. അപ്പോഴാണ് കിരൺ പറയുന്നത് ഇവൾക്ക് ശബ്ദം കിട്ടിയ കാര്യം പ്രകാശനെയൊന്നും അറിയിക്കേണ്ടെന്നും, അവർ ഇങ്ങനെ തന്നെ വിശ്വസിക്കട്ടെയെന്നും

പറയുകയാണ്. ഇനി മുതൽ കമ്പനിക്ക് വേണ്ടി ആത്മാർത്ഥമായി ജോലിണമെന്ന് പറയുകയാണ് കിരൺ.രതീഷ് അത്ഭുതപ്പെട്ട് നിൽക്കുന്നത് കണ്ട് സെക്യൂരിറ്റി വിവരം അന്വേഷിക്കുകയാണ്. കല്യാണിയുടെ കാര്യം പറയുകയാണ് പിന്നീട് രതീഷ്. പ്രകാശനും മൂങ്ങയും പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് രതീഷ് വരുന്നത്. രതീഷിനെ കണ്ടതും, പുതിയ കമ്പനിയിലല്ലേ ഇന്ന് പോയതെന്നും, അവിടുത്തെ പുതിയ എംഡി എങ്ങനെയുള്ള ആളാണെന്ന് ചോദിക്കുകയാണ് പ്രകാശൻ. പുതിയ എംഡി നല്ലൊരു വ്യക്തിയാണെന്നും, നമ്മൾക്കൊക്കെ

വളരെ പരിചിതമായ നല്ലൊരു വ്യക്തി. കൂടാതെ എനിക്ക് 10 ആയിരം രൂപ കൂട്ടി തരികയും ചെയ്തെന്ന് പറയുകയാണ് രതീഷ്. ഇത് കേട്ടതും മൂങ്ങ ഞെട്ടി. ഇത്രയും പണം കൂടുതൽ നൽകണമെങ്കിൽ നല്ല മനസിന് ഉടമയാണെന്ന് പറയുകയാണ് മൂങ്ങ. നിങ്ങൾക്ക് വളരെയധികം പരിചിതമായ വ്യക്തിയാണെന്നും, നിങ്ങൾ പണ്ട് തൊഴുത്തിൽ വളർത്തിയ കല്യാണിയാണ് അവിടുത്തെ എംഡി എന്ന് പറയുകയാണ് രതീഷ്. ഇത് കേട്ടതും മൂങ്ങയും പ്രകാശനും കണ്ണ് മിഴിച്ചു പോയി. എനിയെങ്കിലും അവളോട് നല്ല രീതിയിൽ നിൽക്കാൻ പറഞ്ഞു കൊണ്ട് രതീഷ് അകത്ത് പോവുകയാണ്. അപ്പോൾ മൂങ്ങയും പ്രകാശും പലതും പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post