താരയെ ആയുധമാക്കി രൂപയും സേനനും രാഹുലിന് എട്ടിന്റെ പണി.! | Mounaragam Today December 14
ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് ഇപ്പോൾ മൗനരാഗത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനം രൂപ നടത്തിയ ടെസ്റ്റിൻ്റെ ഫലം കല്യാണിയും അറിഞ്ഞ് കിരണിൻ്റെ ഓഫീസിലെത്തുന്നതായിരുന്നു. കിരണോട് രാഹുലങ്കിളല്ല സരയുവിൻ്റെ അച്ഛനെന്ന് കല്യാണി പറഞ്ഞപ്പോൾ കിരൺ അത് വിശ്വസിക്കുന്നില്ല. ഇതിലെന്തോ പന്തികേടുണ്ടെന്ന് തോന്നിയ കിരൺ കല്യാണിയെ കൊണ്ട് ഗണപതിവിഗ്രഹത്തിൽ തൊട്ട് സത്യം പറയാൻ പറയുന്നു. ഭക്തയായ കല്യാണി പൊട്ടിക്കരയുകയായിരുന്നു.
നിന്നോട് എൻ്റെ അമ്മ പറഞ്ഞു കാണും എന്നോട് പറയരുതെന്ന് അല്ലേ എന്ന് ചോദിച്ചപ്പോൾ, കല്യാണി തല ആട്ടുകയായിരുന്നു. ഇത് കേട്ട കിരൺ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അമ്മ ആകെ വിഷമത്തിലാണെന്ന് പറയുകയാണ് കല്യാണി. അത് വേണമെന്ന് പറയുകയാണ് കിരൺ. ഇനി അമ്പലത്തിൽ പോയി എനിക്ക് ഒരു പാട് പൂജകൾ ചെയ്യണമെന്ന് പറയുകയാണ് കിരൺ. സന്തോഷം കൊണ്ട് കിരൺ എൻ്റെ അച്ഛനും അമ്മയും ഒന്നിക്കാൻ പോവുകയാണെന്ന് പറഞ്ഞ് വളരെയധികം ആഹ്ലാദിക്കുകയാണ്. നീ പറഞ്ഞതൊക്കെ സംഭവിച്ചു കല്യാണിയെന്ന് പറയുകയാണ് കിരൺ.
അപ്പോഴാണ് കുറേ ഗുണ്ടകൾ ചന്ദ്രസേനനെ പിന്തുടരുന്നത്. അദ്ദേഹത്തെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. നിന്നെ തട്ടികളയാൻ രാഹുൽസാർ നമുക്ക് പണം തന്നിട്ടുണ്ടെന്നും, അത് ഇന്ന് നടത്തുമെന്നും പറയുകയായിരുന്നു ഗുണ്ടകൾ. അപ്പോഴാണ് രൂപ പെട്ടെന്ന് ഉണർന്ന്. പകൽ കിടന്ന രൂപ ചന്ദ്രസേനനെ കൊണ്ട് മോശമായ സ്വപ്നം കാണുകയായിരുന്നു. അപ്പോഴാണ് യാമിനി വന്ന് രാഹുൽ വന്ന കാര്യം പറയുന്നത്. താഴെ ഇറങ്ങിപ്പോയി രാഹുലിനെ കണ്ടപ്പോൾ, നിൻ്റെ മുഖത്തെന്താ ഒരു ദേഷ്യമെന്ന് ചോദിക്കുകയാണ് രാഹുൽ.
എന്നാൽ ദേഷ്യമല്ലെന്നും, എനിക്ക് കമ്പനി പോയ വിഷമാണെന്നും പറയുകയാണ് രൂപ. വീണ്ടും രൂപയോട് ചന്ദ്രസേനനെ കുറിച്ച് കുത്തുവാക്കുകൾ പറയുകയാണ് രാഹുൽ. ഇനി നമുക്ക് ഇവിടെ നിൽക്കാതെ അമേരിക്കയിലേക്ക് പോയാലോയെന്ന് പറയുകയാണ് രാഹുൽ. നിൻ്റെ വീടും സ്ഥലമൊക്കെ വിൽക്കണമെങ്കിൽ ആ കാര്യമൊക്കെ നോക്കാമെന്നു രാഹുൽ പറഞ്ഞപ്പോൾ, ഇപ്പോഴൊന്നും അത് വേണ്ടെന്ന് പറയുകയാണ് രൂപ. ചന്ദ്രസേനൻ രാവിലെ തന്നെ അമ്പലത്തിൽ പോവുകയായിരുന്നു. അവിടെ നിന്നും രൂപയുടെ പേരിൽ അർച്ചന നടത്തുന്നത് അമ്പലത്തിലേക്ക് വരുന്ന രൂപ കേൾക്കുകയും മനസ് തകർന്ന് കരയുന്നതാണ് ഇന്നത്തെ പ്രൊമോയിൽ അവസാനമായി കാണുന്നത്