കാലൻ കോഴി കൂവിയാൽ മ രണം ഉറപ്പ്; ഈ പക്ഷിയെ കണ്ടിട്ടുണ്ടോ, കഥകൾക്ക് അപ്പുറം സത്യങ്ങൾ അറിയാം.!! |Mottled Wood Owl Story

- Lives in quiet forests near human villages.
- Known for deep, echoing hoots at night.
- Striking feathers give it a mottled appearance.
- Hides in dense trees during the day.
- Local folklore sees it as a sign of change.
Mottled Wood Owl Story : നിങ്ങൾ ആരെങ്കിലും കാലൻ കോഴിയെ നേരിട്ട് കണ്ടിട്ടോ.!? മനുഷ്യരുടെ അന്ധവിശ്വാസം കാരണം പേരുദോഷം ലഭിച്ച ഒരു പാവം പക്ഷിയാണ് കാലൻ കോഴി. മൂങ്ങ വർഗ്ഗത്തിൽ പെട്ടതാണ് ഈ പക്ഷി. നമ്മുടെ നാട്ടിൽ ഇതിനെ തച്ചൻ കോഴി എന്നും വിളിപ്പേര് ഉണ്ട്. സാധാരണ മൂങ്ങയെ പോലെ രാത്രികാലങ്ങളിൽ ആണ് ഇവയുടെ സഞ്ചാരം. രാത്രിയിൽ മാത്രമേ ഇവ ഇര പിടിക്കാൻ ഇറങ്ങുന്ന ഇവയുടെ ഇഷ്ടഭക്ഷണം എലി, ഓന്ത് തുടങ്ങിയ ചെറിയ ജീവികളാണ്.
ഇവയുടെ ശബ്ദം മനുഷ്യരുടെ ശബ്ദത്തിന് സാമ്യം ഉള്ളതും രണ്ട് കിലോമീറ്റർ ദൂരെ വരെ കേൾക്കാൻ കഴിയുന്നതുമാണ്. പണ്ടൊക്കെ മുത്തശ്ശിമാർ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമുണ്ട്. ഈ ഒരു പക്ഷി രാത്രി കാലങ്ങളിൽ നമ്മുടെ വീടിന്റെ അരികിൽ വന്നിരുന്നു കരഞ്ഞാൽ അവിടെ ഒരു ദുർമരണം സംഭവിക്കും എന്നതാണ് ഇത്. അതു പോലെ കൊച്ചു കുട്ടികളെ ഭയപ്പെടുത്താനും കാലൻ കോഴിയുടെ കഥകൾ പറഞ്ഞു പേടിപ്പിക്കാറുണ്ട്.
മൂങ്ങകൾക്ക് പകൽ കണ്ണ് കാണാൻ കഴിയില്ലല്ലോ. എന്നാൽ ഈ കാലൻ കോഴികൾക്ക് പകലും കണ്ണ് കാണാൻ സാധിക്കും. എന്നാലും രാത്രിയിൽ മാത്രമാണ് ഇവ ഇര പിടിക്കാൻ ഇറങ്ങുക. പകൽ സമയങ്ങളിൽ ഇവ കാടിന്റെ ഉള്ളിലോ പൊത്തിലോ ഒക്കെ ഒതുങ്ങി കൂടുകയാണ് പതിവ്. ഇതിന് ഒരു കാരണം ഉണ്ട്. ഈ ഇര പിടിക്കുന്ന പക്ഷികൾ പകൽ സമയത്ത് പുറത്ത് ഇറങ്ങിക്കഴിഞ്ഞാൽ കാക്കകൾ പോലെയുള്ള പക്ഷികൾ ഇവയെ വളഞ്ഞിട്ട് ആക്രമിക്കും.
ഇതിന് കാരണം ഇവ കാരണം തങ്ങൾക്ക് കിട്ടേണ്ടുന്ന ഭക്ഷണം കുറയും എന്ന ധാരണയാണ്. അങ്ങനെ ഒരിക്കൽ പക്ഷികളുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ കിട്ടിയ ഒരു കാലൻ കോഴിയെ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. അദ്ദേഹം അതിനെ ശുശ്രൂഷിച്ചു രക്ഷപ്പെടുത്തിയത് കാരണം ആണ് അത് ഇണങ്ങി ഇരിക്കുന്നത്. തുറന്നു വിട്ടാലും ഇത് പോവുകയില്ല. Mottled Wood Owl Story Credit : Tricks by Fazil Basheer