മിസ്റ്റർ റൈറ്റ്,ഏറ്റവും ഇരുണ്ട രാത്രിയിലെ ടണലിന്റെ അറ്റത്തെ വെളിച്ചമാണ് നീയെനിക്ക്.!!ആനിവേഴ്സറി ദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് മേഘ്ന രാജ്.!! | Meghana raj And Cheeru Wedding Anniversary

Meghana raj And Cheeru Wedding Anniversary : തെന്നിന്ത്യൻ തരാം മേഘ്ന രാജ് എല്ലാ സിനിമ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട ഒരു നടിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിറഞ്ഞു നിന്ന മേഘ്ന മലയാളത്തിൽ ആദ്യം അഭിനയിച്ച ചിത്രം യക്ഷിയും ഞാനും ആയിരുന്നു. പിന്നീടങ്ങോട്ട് ബ്യൂട്ടിഫുൾ അടക്കം നിരവധി മലയാളം ചിത്രങ്ങളിൽ തരാം നായികയായി എത്തി. 2018 ലാണ് താരം കന്നഡ സിനിമ താരം ചിരൺജീവി സർജയെ വിവാഹം കഴിച്ചത്.

പത്ത് വർഷം നീണ്ട പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരായത്. ആട്ടഗരെ എന്ന കന്നഡ സിനിമയിൽ ഇവർ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. ഇരുപത്തി രണ്ടോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് കാത്തിരുന്ന് നിറയെ സ്വപ്നങ്ങളുമായാണ് ഇരുവരും ഒരുമിച്ചത്. എന്നാൽ കാലം കാത്ത് വെച്ച വിധി മറ്റൊന്നായിരിന്നു. വിവാഹം കഴിഞ്ഞു രണ്ട് വർഷത്തിന് ശേഷം 2020 ൽ ചിരഞ്ജീവി സർജ ഈ ലോകത്തോട് വിട പറഞ്ഞു.

ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. സിനിമ ലോകത്തെ ഏറെ ദുഖിപ്പിച്ച ഒരു മരണവാർത്ത തന്നെ ആയിരുന്നു അദ്ദേഹത്തിന്റേത്. സർജ മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. ഇപ്പോൾ ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ പേര്. തന്റെ എല്ലാ വിശേഷങ്ങളിലും ഭർത്താവിന്റെ ഓർമ്മകൾ ചേർത്ത് പിടിക്കാൻ മേഘ്ന മറക്കാറില്ല.

സർജ യാത്ര ചെയ്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്തും പഴയ ചിത്രങ്ങൾ പങ്ക് വെച്ചുമെല്ലാം ആ വലിയ ശൂന്യതയെ ഓർമ്മകൾ കൊണ്ട് നിറയ്ക്കാൻ താരം ശ്രമിക്കാറുണ്ട്. ഇപോഴിതാ ആനിവേഴ്സറി ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പുമായി തന്റെ പ്രിയതമന്റെ ചിത്രം പങ്ക് വെച്ചിരിക്കുകയാണ് തരാം.മിസ്റ്റർ റൈറ്റ് ഏറ്റവും ഇരുണ്ട രാത്രിയിൽ ടണലിനറ്റത്തെ വെളിച്ചമാണ് നീയെനിക്ക് എന്നാണ് താരം കുറിച്ചിരിക്കുന്നത്.

Rate this post