അച്ഛൻ ഇനി കൂടെയില്ല.!! മീരാ ജാസ്മിനെ ആശ്വസിപ്പിച്ച് ജനപ്രിയ നായകൻ.!! പിതാവിന് കണ്ണീരോടെ വിട ചൊല്ലി മീര ജാസ്‌മിൻ…!! | Meerajasmine Father Passed Away Dileep Visit Funeral Day

Meerajasmine Father Passed Away Dileep Visit Funeral Day: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് മീരാജാസ്മിൻ. നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന നടി. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്താനും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കാനും മീരയ്ക്കു സാധിച്ചിട്ടുണ്ട്.

തന്റെ എല്ലാ വിശേഷങ്ങളും മീരാജാസ്മിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ മീര ജാസ്മിനെ സംബന്ധിക്കുന്ന വളരെ വിഷമകരമായ ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്. നടി മീര ജാസ്മിന്റെ പിതാവിന്റെ വിയോഗ വാർത്തയാണ് ഇത്. വാർത്തയ്ക്ക് സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു താരത്തിന്റെ പിതാവിന്റെ മരണം. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ താരത്തിന്റെ അടുത്ത സുഹൃത്തായ ദിലീപും എത്തിയിരുന്നു.

താരത്തിന്റെ അമ്മയെയും ചേർത്തുപിടിച്ച് സമാധാനിപ്പിക്കുന്ന ദിലീപിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മീരാ ജാസ്മിൻ തന്നെയാണ് തന്റെ പിതാവിന്റെ വിയോഗവാർത്ത പങ്കുവെച്ചത്. നിരവധി ആരാധകർ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തിയിരുന്നു. ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മ ജോസഫിന്റെയും നാലു മക്കളിൽ ഏറ്റവും ചെറിയ മകളാണ് മീരാ ജാസ്മിൻ. ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്, ജോയ് എന്നിവരാണ് മറ്റുമക്കൾ. മീരാ ജാസ്മിന്റെ സഹോദരി ജെനി സ്കൂൾ ബസ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

കൂടാതെ സഹോദരൻ ജോർജ് സിനിമ മേഖലയിൽ തന്നെഅസിസ്റ്റന്റ് ക്യാമറമാനായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. വിവാഹശേഷം മീര സിനിമ ലോകത്തുനിന്നും വിട്ടുനിന്നിരുന്നു. പിന്നീട് അടുത്തിടെയാണ് സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയത്. ക്യൂന്‍ എലിസബത്ത്’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ മീര ജാസ്മിൻ ചിത്രം. എം പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നരേനായിരുന്നു നായകൻ.

Rate this post