മുല്ലക്ക് വിവാഹം വന്നെത്തി.!! സെർബിയയിൽ ബ്രൈഡ്‌ ടു ബി വൻ ഹിറ്റ്‌.!! വെള്ളയും കറുപ്പും തീമിൽ ബാച്ചിലർ പാർട്ടി ആഘോഷം വൈറൽ.!! | Meera Nandan Bride To Be Celebration Viral

Meera Nandan Bride To Be Celebration Viral: അപർണ ദാസിന്റെ കലക്കൻ ഹൽദി ആഘോഷത്തിന് ശേഷം മലയാളിക്ക് അടുത്ത വൈറൽ വാർത്ത. മീര നന്ദൻ തന്റെ ബ്രൈഡ്‌ ടു ബി സെർബിയയിൽ കൂട്ടുകാരുമൊന്നിച്ച് ആഘോഷിക്കുന്നു. കഴിഞ്ഞ വർഷം 2023 സെപ്റ്റംബറിലാണ് നടി മീര നന്ദന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് മീരയുടെ വരൻ. കുറച്ച് ദിവസങ്ങൾക്കു മുമ്പ് താരം സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷമാക്കാൻ സെർബിയയിൽ പോയിരുന്നു. സുഹൃത്തുക്കളോടൊപ്പം നടത്തിയ താരത്തിന്റെ ബ്രൈഡ്‌ ടു ബി ചിത്രങ്ങളാണിപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്

അവതാരകയായി തന്റെ കരിയർ തുടങ്ങിയ താരമാണ് മീരനന്ദൻ. നല്ല ഗായികയായ മീര സിങ്ങർ റിയാലിറ്റി ഷോകളുടെ ഭാഗം കൂടിയായിരുന്നു. ദിലീപിന്റെ നായികയായി മുല്ലഎന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. തൊട്ടടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും അതിനടുത്ത് 2011 ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു. 2014 ൽ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും താരം അരങ്ങേറി. അങ്ങനെ തെന്നിന്ത്യ മുഴുവൻ വളരെ കുറഞ്ഞ സമയം കൊണ്ട് കീഴടക്കാൻ ഇവർക്ക് സാധിച്ചു.

സെർബിയയിൽ വച്ചാണ് ബ്രൈഡ് ടു ബി ആഘോഷമായത്. മീര വെളുത്ത സ്യൂട്ടും മറ്റുള്ളവർ കറുപ്പ് നിറത്തിലുള്ള സ്യൂറ്റുമാണ് തിരഞ്ഞെടുത്തത്. നാലുപേർ മാത്രം നിൽക്കുന്ന ഫോട്ടോകളാണ് താരം പങ്കുവച്ചത്. ടീം ബ്രൈഡ് എന്നെഴുതിയ ചെരുപ്പും വസ്ത്രവുമാണ് കൂട്ടുകാരികൾ ധരിച്ചത്. മീരയുടെ വൈറ്റ് സ്യൂട്ടിന് പുറകിൽ ബ്രൈഡ് എന്നെഴുതിയിട്ടുണ്ട്.എന്റെ ആളുകൾ നിങ്ങടെ

ആളുകളെക്കാൾ കൊള്ളാം എന്ന ക്യാപ്ഷൻ ആണ് മീര ഫേസ്ബുക്കിൽ പങ്കുവച്ചത്.
നിരവധി പേരാണ് മീരയ്ക്ക് വിവാഹ ആശംസകൾ അറിയിക്കുന്നത്.
മാട്രിമോണി സൈറ്റ് വഴിയാണ് ശ്രീജുവും മീരയും പരിചയപ്പെടുന്നതും അടുക്കുന്നതും.
കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് വന്ന വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ മാത്രമാണ് താരത്തിന്റെ വിവാഹമാണെന്ന വിവരം പലരും അറിഞ്ഞത്. ഈ വർഷമാണ് വിവാഹം.

Rate this post