മീര ജാസ്മിനും നരേനും ഒന്നാകുന്നു .!! സന്തോഷവാർത്ത പുറത്തുവിട്ട് താരം. | Meera Jasmin New Happy News Viral Malayalam

Meera Jasmin New Happy News Viral Malayalam : മലയാളികൾക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് മീരാജാസ്മിനും നടൻ നരനും. ഇവർ രണ്ടുപേരും ഒന്നിച്ചിട്ടുള്ള നിരവധി ചിത്രങ്ങൾ ഇതിനുമുൻപും മലയാളികൾക്ക് മുൻപിലേക്ക് കടന്നു വന്നിരുന്നു. ഫോർ ദ പീപ്പിൾ അച്ചുവിന്റെ അമ്മ മിന്നാമിന്നിക്കൂട്ടം ഈ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് തന്നെയാണ് അഭിനയിച്ചിരുന്നത്. കാലം എത്ര കഴിഞ്ഞാലും തന്റെ യുവത്വത്തിൽ തന്നെയാണ് മീരാ ജാസ്മിൻ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മീരാജാസ്മിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ

ചിത്രത്തിന്റെ പൂജാ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാളത്തിലെ എക്കാലത്തെയും മികവുറ്റ സിനിമകൾ സമ്മാനിച്ച എം.പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ക്വീൻ എലിസബത്ത്’.ഈ ചിത്രത്തിലാണ് കേന്ദ്ര കഥാപാത്രമായി മീരാ ജാസ്മിൻ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി മീരാജാസ്മിൻ അഭിനയിലോകത്തു

നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഈ ചിത്രത്തിലൂടെ താരത്തിന്റെ ശക്തമായ ഒരു തിരിച്ചുവരവാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്.പൂജാ ചടങ്ങുകളും സ്വിച്ച് ഓണും കൊച്ചി വെണ്ണല ട്രാവൻകോർ ഓപ്പസ് ഹൈവേയിൽ ആണ് നടന്നത്. ഈ ചിത്രത്തിൽ നരേനും പ്രധാനവേഷത്തിലെത്തുന്നുണ്ട്‌ . വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ,

ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അർജുൻ ടി. സത്യൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. എം.പത്മകുമാറിന്റെ കരിയറിലെ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഒരുക്കുന്ന ഈ ചിത്രം സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് . പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിൻ നരേൻ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് ക്വീൻ എലിസബത്ത് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.

1/5 - (1 vote)
meera jasmin new filmMeera Jasmin New Happy News Viral Malayalammeera jasmin with narain
Comments (0)
Add Comment