സഹോദരിമാർക്ക് പിന്നാലെ ഓടി സഹോദരൻ; മനോജ് കെ ജയന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! | Manoj K Jayan New Video With Family Entertainment News

Manoj K Jayan New Video With Family Entertainment News : സല്ലാപത്തിലെ ദിവാകരൻ, അനന്തഭദ്രത്തിലെ ദിഗംബരൻ, സർഗത്തിലെ കുട്ടൻ തമ്പുരാൻ, ഇങ്ങനെ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ തൻ്റെ അഭിനയ മികവ് കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നടൻ ആണ് മനോജ് കെ ജയൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് മനോജ് കെ ജയൻ. നിരന്തരം തന്റെയും കുടുംബത്തെയും സന്തോഷകരമായ നിമിഷങ്ങൾ

സാമൂഹ്യ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യാറുണ്ട്. കുടുംബത്തോടൊപ്പം സ്കോട്ട്ലാൻഡിൽ പോയപ്പോൾ എടുത്ത സെൽഫി വീഡിയോസ് ആണ് താരം തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ആശയുടെയും, മകൾ തേജ ലക്ഷ്മിയുടെയും, മകൻ അമൃതിൻ്റെയും തോളിൽ കൈവച്ച് ഓടുന്ന സെൽഫി വീഡിയോസ് ആണ് നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്ത് വൈറൽ ആയിരിക്കുന്നത്. “നാം കുടുംബത്തോടൊപ്പം

പങ്കിടുന്ന ലളിതമായ നിമിഷങ്ങളിൽ ആണ് സന്തോഷം, ആ സന്തോഷത്തിന് അതിർവരമ്പുകൾ ഇല്ല” എന്നാണ് താരം ചിത്രത്തിന് താഴെ കുറിച്ചത്. 2007 ൽ റിലീസായ അമൽ നീരദ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ആണ് ബിഗ് ബി. ചിത്രത്തിൽ ബിലാലിൻ്റെ (മമ്മൂട്ടി) സഹോദരന്മാരിൽ ഒരാളാണ് എഡ്ഡി ജോൺ കുരിശിങ്കൽ, ആ വേഷം മനോജ് കെ ജയൻ്റെ കൈയിൽ ഭദ്രമായിരുന്നു.

കുറച്ച് ദിവസങ്ങൾക്കു മുമ്പ് താരം കടലിൽ നിന്നും കയറി വരുന്ന ചിത്രം പങ്കുവച്ച് ഇങ്ങനെ കുറിച്ചു, “ബിലാലറിയാതെ, 2007 ൽ ‘ബിഗ് ബി’ യുടെ ഷൂട്ടിങ്ങിനിടയിൽ എഡ്ഡി ജോൺ കുരിശിങ്കൽ കടലിൽ നീരാട്ടിന് ഇറങ്ങിയപ്പോൾ.” ഇന്നും എഡ്ഡി എന്ന കഥാപാത്രം ജനമനസ്സുകളിൽ ഉണ്ട്, നിമിഷ നേരം കൊണ്ട് തന്നെ താരം പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുക്കുക ആയിരുന്നു.

Rate this post