അച്ചു സുഗന്തും മഞ്ജുഷ മാർട്ടിനും ഒന്നിക്കുന്നു; പുതിയ വിശേഷം പുറത്തുവിട്ട് താരങ്ങൾ.!! | Manjusha Martin And Achu Suganth New Happy News

Manjusha Martin And Achu Suganth New Happy News : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഇടം നേടിയ ഒന്നാണ് സാന്ത്വനം. റേറ്റിംങ്ങിൽ ഒന്നാം സ്ഥാനത്ത് തിളങ്ങി നിന്ന സാന്ത്വനത്തിന് നിരവധി പ്രേക്ഷകരാണുള്ളത്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ്. ചേട്ടാനുജന്മാരുടെ കഥ പറയുന്ന ഈ സീരിയലിൽ ഇളയ സഹോദരനായി അഭിനയിക്കുന്നത് അച്ചു സുഗതാണ്. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രക്ഷകരുടെ പ്രീതി പിടിച്ചുപറ്റാൻ കണ്ണന് കഴിഞ്ഞിട്ടുണ്ട്. സാന്ത്വനത്തിൽ വന്നശേഷം

നിരവധി ആരാധകരാണ് അച്ചുവിനുള്ളത്. അച്ചു തൻ്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നത് സ്വന്തം യുട്യൂബ് ചാനൽ വഴിയാണ്. അതുപോലെ ഒരു വർഷം മുൻപാണ് മഞ്ജുഷ മാർട്ടിൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തിയത്. ടിക് ടോക്ക് വീഡിയോയിലും, ഇൻസ്റ്റാഗ്രാം റീൽസിലും, യുട്യൂബിലും തിളങ്ങി നിന്ന താരമാണ് മഞ്ജുഷ. അച്ചുവിൻ്റെ പെയറായിട്ടായിരുന്നു മഞ്ജുഷ സാന്ത്വനത്തിൽ അഭിനയിക്കാൻ

എത്തിയത്. ഇതിനു ശേഷം രണ്ടു പേരെയും പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. പ്രേക്ഷകർക്ക് രണ്ടു പേരുടെയും സീരിയലിലെ കോംബോ വളരെയധികം ഇഷ്ടപ്പെടുകയും കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഇവർ രണ്ടു പേരും ഇൻസ്റ്റാഗ്രാമിൽ റീൽസുകളിൽ തിളങ്ങി. ഓരോ റീൽസിനുംആരാധകർ നൽകുന്ന കമൻറുകളൊക്കെ പോസ്റ്റീവ്

ആയിരുന്നു. അങ്ങനെ പിന്നീട് ഇവർ നിരവധി റീൽസുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദിവസം മഞ്ജുഷ പങ്കുവെച്ച റീൽസാണ് വൈറലാകുന്നത്. അച്ചുവിനോട് തൻ്റെ കല്യാണം ഉറപ്പിച്ച കാര്യം പറയുന്നതും, പിന്നീട് നഴ്സായി ഉള്ള ഹോസ്പിറ്റലിൽ മഞ്ജുഷയെ അച്ചു കാണാൻ പോകുന്നതൊക്കെയാണ് റീൽസിലുള്ളത്. ദിലീപ് ചിത്രത്തിലെ ‘തൊട്ടുരുമി ഇരിക്കാൻ കൊതിയായി ‘ എന്ന പാട്ടിലാണ് ഈ രംഗം മഞ്ജുഷ എഡിറ്റ് ചെയ്തിരിക്കുന്നത്. മറ്റെല്ലാ റീൽസ് പോലെ തന്നെ ആരാധകർ രണ്ടു പേരുടെയും ഈ റീൽസും ഏറ്റെടുത്തിരിക്കുകയാണ്.

Rate this post
achu suganth short filmmanasammadam short filmmanjusha martin achu suganth new videomanjusha martin video
Comments (0)
Add Comment