Manju Warrier New Happy News Viral Entertainment : കരുത്തുറ്റ ഒരുപാട് സ്ത്രീകഥാപാത്രങ്ങളുടെ മലയാള സിനിമയിലും മലയാള സിനിമ പ്രേമികൾക്കിടയിലും തന്റേതായ വ്യക്തിമുദ്രയും സ്വാധീനവും ചെലുത്തിയിട്ടുള്ള താരമാണ് മഞ്ജു വാര്യർ. വിദ്യാഭ്യാസകാലത്ത് തന്നെ മഞ്ജു രണ്ടുതവണ കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയി മാറിയിരുന്നു. കലാരംഗത്തെ പരിചയം മഞ്ജുവിന് അഭിനയ ജീവിതത്തിലും ഏറെ സഹായം ആയിട്ടുണ്ട്.
സല്ലാപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മഞ്ജു ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം സജീവസാന്നിധ്യമാണ്. വെറും മൂന്ന് വർഷം മാത്രം സിനിമയിൽ തിളങ്ങി നിൽക്കുകയും പിന്നീട് സിനിമാലോകം വിട്ട താരത്തിന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരുന്നത് നീണ്ട 13 വർഷമാണ്. ഈ 13 വർഷവും മഞ്ജുവാര്യർ എന്ന താരത്തിന്റെ സ്ഥാനം തട്ടിയെടുക്കുവാൻ മലയാളത്തിൽ മറ്റൊരു നായികയ്ക്കും സാധിച്ചിട്ടില്ല എന്ന് തന്നെ പറയണം. 2016 ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ താരം തിരിച്ചെത്തിയപ്പോൾ മഞ്ജുവിന്റെ തിരിച്ചുവരവ് വൻ ആഘോഷമാക്കിയാണ് മലയാളി സിനിമ പ്രേക്ഷകർ കൊണ്ടാടിയത്.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മഞ്ജുവിന് എന്നും തുണയായി നിന്നത് അമ്മ ഗിരിജ മാധവൻ ആയിരുന്നു. ചെറുപ്പത്തിലെ നൃത്തം പരിശീലിക്കാൻ ആഗ്രഹമുണ്ടായിരുന്ന ഗിരിജയ്ക്ക് അത് സാധിച്ചത് ഭർത്താവിൻറെ മരണശേഷം ഉള്ള ഒറ്റപ്പെടൽ നിന്നുള്ള രക്ഷ എന്നവണ്ണമാണ്. കൂട്ടുകുടുംബത്തിൽ ആയിരുന്നു ഗിരിജയുടെ ബാല്യകാലം. കുടുംബത്തിലെ ചേച്ചിമാരെ നൃത്തം പഠിപ്പിക്കാൻ അധ്യാപകർ വീട്ടിൽ വന്നിരുന്നെങ്കിലും താൻ വളർന്നപ്പോഴേക്കും ചേച്ചിമാരുടെ പഠനം കഴിഞ്ഞിരുന്നു. മഞ്ജുവിനൊപ്പം നൃത്തം പരിശീലിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല എന്ന് ഒരിക്കൽ ഗിരിജ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. മോഹിനിയാട്ടത്തിന്റെ വേഷം അണിഞ്ഞ് സ്റ്റേജിൽ നിൽക്കുന്ന അമ്മയെയാണ് താരത്തിന്റെ പോസ്റ്റിൽ കാണാൻ കഴിയുന്നത്. 67 മത്തെ വയസ്സിലും പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് നിങ്ങൾ തെളിയിച്ചു. അമ്മയുടെ പേരിൽ ഞാൻ എന്നും അഭിമാനിക്കുന്നു. എന്നെപ്പോലെ ഒരായിരം സ്ത്രീകൾക്ക് അമ്മ ഒരു പ്രചോദനമാണ് എന്നാണ് മഞ്ജു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.