അന്ന് പട്ടിണികിടന്നാണ്‌ ഹനീഫക്ക എനിക്ക് ഭക്ഷണം വാങ്ങിത്തന്നത് ; മണിയൻപിള്ളരാജു . | Maniyanpilla Raju Talks About Cochin Haneefa

Maniyanpilla Raju Talks About Cochin Haneefa : മലയാള സിനിമാ ലോകം എക്കാലത്തും ഓർത്തിരിക്കുന്ന അതുല്യ കലാകാരന്മാരിൽ ഒരാളാണല്ലോ കൊച്ചിൻ ഹനീഫ. മലയാള സിനിമാ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു കൊണ്ട് കാലയവനികക്കുള്ളിൽ മറഞ്ഞ ഈ കലാകാരനെ വിസ്മരിക്കാൻ മലയാള സിനിമാ ലോകത്തിന് ഒരിക്കലും സാധിക്കില്ല. തുടക്കകാലത്ത് മിമിക്രി ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച താരം 1972 ൽ പുറത്തിറങ്ങിയ അഴിമുഖം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. കരിയറിന്റെ തുടക്ക കാലത്ത് നിരവധി വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയെങ്കിലും

.പിന്നീട് മലയാളികളുടെ ഇഷ്ടപ്പെട്ട ഹാസ്യ താരമായി മാറുകയായിരുന്നു കൊച്ചിൻ ഹനീഫ. മാത്രമല്ല മലയാളത്തിനു പുറമേ മറ്റ് സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളിലും ചില ബോളിവുഡ് സിനിമകളിലും പ്രേക്ഷക ശ്രദ്ധ നേടിയ ചില വേഷങ്ങൾ താരം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ 2010 ൽ അസുഖബാധിതനായി കൊച്ചിൻ ഹനീഫ സിനിമാ ലോകത്തു നിന്നും ജീവിതത്തിൽ നിന്നും വിടവാങ്ങുമ്പോൾ മലയാള സിനിമാ ലോകത്ത് ഒരിക്കലും നികത്താനാവാത്ത ഒരു വിടവായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ കൊച്ചിൻ ഹനീഫയുടെ നല്ല മനസ്സിനെ പറ്റിയും,

മറ്റുള്ള കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റ ശൈലിയെ കുറിച്ചും തന്റെ ജീവിതാനുഭവത്തിൽ നിന്നുമുള്ള ഒരു അനുഭവത്തെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ വച്ചായിരുന്നു കൊച്ചിൻ ഹനീഫയുടെ ഉദാരമനസ്കതയെ കുറിച്ച് മണിയൻപിള്ള രാജു വാചാലനായത്. സിനിമയിൽ അവസരങ്ങൾ തേടി നടക്കുന്ന സമയത്ത് താൻ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന ഹോട്ടൽ തൽക്കാലത്തേക്ക് അടക്കേണ്ടി വന്നപ്പോൾ ഭക്ഷണത്തിനായി താൻ ഏറെ ബുദ്ധിമുട്ടിയെന്ന് മണിയൻപിള്ള രാജു ഓർത്തെടുക്കുന്നുണ്ട്.

തുടർന്ന് വിശപ്പ് സഹിക്കവയ്യാതെ ലോഡ്ജിലെ അടുത്ത മുറിയിൽ താമസിക്കുന്ന കൊച്ചിൻ ഹനീഫയുടെ അടുത്ത് പോയപ്പോൾ, അദ്ദേഹം യാതൊന്നും ആലോചിക്കാതെ അദ്ദേഹം സൂക്ഷിച്ചു വച്ചിരുന്ന കുറച്ചു പണം തനിക്ക് നൽകുകയായിരുന്നു. തുടർന്ന് ആ പണം ഉപയോഗിച്ചു കൊണ്ട് താൻ ഭക്ഷണം വാങ്ങുകയും വിശപ്പടക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഈയൊരു പണം അദ്ദേഹത്തിന് ഭക്ഷണം വാങ്ങാനുള്ളതായിരുന്നു എന്നും, അദ്ദേഹം അന്ന് പട്ടിണിയായിരുന്നു എന്നും താൻ അറിയുന്നത്. ശേഷം ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് താൻ ചോദിച്ചപ്പോൾ, രണ്ട് ദിവസമൊക്കെ ഭക്ഷണം കഴിക്കാതിരിക്കാൻ എനിക്ക് സാധിക്കുമെന്ന രസകരമായ മറുപടിയായിരുന്നു അദ്ദേഹം നൽകിയിരുന്നത് എന്ന് മണിയൻപിള്ള രാജു ഓർത്തെടുക്കുന്നുണ്ട്.

Rate this post