ഈ സൂത്രം ചെയ്താൽ മതി തേനൂറും മാങ്കോസ്റ്റിൻ കുലകുത്തി കായ്ക്കും! കിലോ കണക്കിന് മാങ്കോസ്റ്റിൻ പൊട്ടിച്ചു മടുക്കും!! | Mangosteen Cultivation Tips

  • Choose well-drained, slightly acidic soil.
  • Plant in warm, humid climates with partial shade.
  • Dig deep pits and fill with compost-rich soil.
  • Water regularly, avoid waterlogging.
  • Mulch to retain soil moisture.
  • Start from grafted plants for quicker yield.
  • Harvest after 6–8 years.

Mangosteen Cultivation Tips : നമ്മുടെ നാട്ടിൽ അത്രയധികം പരിചിതമില്ലാത്ത ഒരു ചെടിയായിരിക്കും മാങ്കോസ്റ്റിൻ. എന്നാൽ ഇവയ്ക്ക് വിപണിയിൽ നല്ല രീതിയിൽ ഡിമാൻഡ് ഉണ്ട് എന്നതാണ് മറ്റൊരു സത്യം. വളരെയധികം രുചിയുള്ള ഒരു പ്രത്യേക പഴമാണ് മാങ്കോസ്റ്റിൻ. മാങ്കോസ്റ്റിൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തൊടിയിൽ മറ്റ് ചെടികൾ നട്ടുവളർത്തുന്ന അതേ രീതിയിൽ തന്നെ

വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മാങ്കോസ്റ്റിൻ. വളരെയധികം രുചിയുള്ള ഒരു പഴമായ മാങ്കോസ്റ്റിൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. മണ്ണിൽ കൃത്യമായ അളവിൽ വളപ്രയോഗം നടത്തിയാൽ മാത്രമേ മരത്തിന് നല്ല രീതിയിൽ വളർച്ച ലഭിക്കുകയുള്ളൂ. അതുപോലെ മണ്ണ് ഇടയ്ക്കിടയ്ക്ക് റീസൈക്കിൾ ചെയ്തു നൽകണം. വെള്ളം ചാല് കീറി നൽകുകയാണെങ്കിൽ മണ്ണിലേക്ക് പെട്ടെന്ന് ഇറങ്ങി കിട്ടുന്നതാണ്. ചാണകപ്പൊടി ഇട്ടുകൊടുക്കുന്നതും

ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. സാധാരണ ചെടികൾ നടുന്ന അതേ രീതിയിൽ മണ്ണിൽ വിത്തു പാകിയാണ് ചെടി മുളപ്പിച്ച് എടുക്കുന്നത്. തുടക്കത്തിൽ രണ്ട് ഇലകൾ മാത്രമായിരിക്കും വളർന്നു വരിക. പിന്നീട് ചെടിക്ക് അത്യാവിശ്യം വലിപ്പം വന്നു തുടങ്ങുമ്പോൾ അത് വലിയ ഗ്രോബാഗിലോ അല്ലെങ്കിൽ മണ്ണിലേക്കോ റീപ്പോട്ട് ചെയ്തു നടണം. ചെടി ചെറിയതായിരിക്കുമ്പോൾ നല്ല രീതിയിൽ പരിചരണം നൽകേണ്ടതുണ്ട്. അതിനായി തെങ്ങിന്റെ പട്ട മുകളിലായി വച്ചു കൊടുക്കാവുന്നതാണ്.

കൂടാതെ തൈ ഒരു വലിപ്പം എത്തുന്നത് വരെ ഗ്രീൻ നെറ്റ് ഉപയോഗപ്പെടുത്തി ചുറ്റും വലകെട്ടി നൽകാവുന്നതാണ്. മാങ്കോസ്റ്റിന്റെ ഒരു വലിയ പ്രത്യേകത അതിന്റെ പുറംഭാഗത്ത് നോക്കി അകത്തെ ഇതളുകളുടെ എണ്ണം കണ്ടെത്താനായി സാധിക്കും. പുറന്തോട് ബീറ്റ്റൂട്ടിന്റെ അതേ നിറവും അകത്തെ കുരുവിന്റെ ഭാഗം വെള്ള നിറത്തിലുമാണ് കാണാനായി സാധിക്കുക. മാങ്കോസ്റ്റിൻ കൃഷി രീതികളെ പറ്റിയും വരുമാന രീതികളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mangosteen Cultivation Tips Video Credit : Krishi Lokam

Rate this post
AgricultureMangosteen Cultivation Tips
Comments (0)
Add Comment