Mango Mojito Easy Recipe Malayalam : മാങ്ങക്കാലമായാൽ പഴുത്ത മാങ്ങ ഉപയോഗിച്ച് പല വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. പ്രത്യേകിച്ച് പഴമാങ്ങ കൂട്ടാൻ, മംഗോ ജ്യൂസ്, പൾപ്പ് ഉപയോഗിച്ചുള്ള വിഭവങ്ങൾ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു കിടിലൻ രുചിയിൽ മാങ്ങ ഉപയോഗിച്ച് മൊജിറ്റോ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു ഐറ്റം തയ്യാറാക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ നല്ല പഴുത്ത
മധുരമുള്ള മാങ്ങ രണ്ടോ മൂന്നോ, പഞ്ചസാര മധുരത്തിന് ആവശ്യമുള്ളത്, ഒരു ടീസ്പൂൺ വൈറ്റ് പേപ്പർ, ഒരുപിടി പുതിനയില, മൂന്ന് ചെറുനാരങ്ങ ചെറുതായി അരിഞ്ഞത്, മാങ്ങ അരച്ചെടുക്കാൻ ആവശ്യമായ വെള്ളം,3 കാൻ സോഡാ ഇത്രയുമാണ്.ആദ്യം മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി നുറുക്കി എടുക്കുക. ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് അല്പം വെള്ളം കൂടി ഒഴിച്ച് പൾപ്പ് രൂപത്തിൽ നല്ലതു പോലെ അരച്ചെടുക്കണം. അരക്കുന്ന സമയത്ത് ഒരു ടീസ്പൂൺ വൈറ്റ് പെപ്പർ കൂടി മാങ്ങയിലേക്ക് ചേർത്തു കൊടുക്കേണ്ടതുണ്ട്.
ഇത് നല്ലതുപോലെ അരച്ചെടുത്ത ശേഷം മാറ്റി വയ്ക്കാവുന്നതാണ്. അതിനു ശേഷം ചതക്കുന്ന കല്ലെടുത്ത് അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത നാരങ്ങ ഇട്ട് ചതച്ചെടുക്കുക. ശേഷം എടുത്തു വച്ച പുതിനയുടെ ഇല കൂടി ചേർത്ത് നല്ലതു പോലെ ചതച്ചെടുക്കണം. ഒരു വലിയ ജാർ എടുത്ത്
അതിലേക്ക് ആദ്യം മാങ്ങ പൾപ്പ് ഇട്ടു കൊടുക്കാം. ശേഷം ചതച്ചു വച്ച പുതിനയില നാരങ്ങ എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ശേഷം മൂന്ന് ക്യാൻ സോഡ കൂടി അതിലേക്ക് ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് ഗ്ലാസിലേക്ക് സെർവ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല കിടിലൻ ടേസ്റ്റിലുള്ള മാംഗോ മൊജിറ്റോ തയ്യാറായിക്കഴിഞ്ഞു. കൂടുതൽ തണുപ്പിക്കാനായി മുകളിൽ രണ്ടോ മൂന്നോ ഐസ്ക്യൂബ് കൂടി ഇട്ടു കൊടുക്കാവുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.