സ്റ്റൈൽ പയ്യൻമാർ ഒന്ന് മാറി നിന്നെ.!!ന്യൂ ലുക്കുമായി മമ്മുക്ക എത്തിയിട്ടുണ്ടെ;നിങ്ങളിത് എന്തു ഭാവിച്ചാ എന്ന് ആരാധകർ. | Mammootty New Stylish Look Viral Malayalam

Mammootty New Stylish Look Viral Malayalam : മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. 70കളിലും വിട്ടുമാറാത്ത താരത്തിന്റെ യുവത്വത്തെക്കുറിച്ച് ആരാധകർക്ക് വളരെയധികം ആകാംക്ഷിയാണ് ഉള്ളത്. എങ്ങനെയാണ് ഇങ്ങനെ യുവത്വം നിലനിർത്താൻ കഴിയുന്നത് എന്നാണ് ആരാധകർ ഇദ്ദേഹത്തോട് ചോദിക്കുന്നത്. ചിലർ ആരോഗ്യം നിലനിർത്തുന്നതിനുള്ള ടിപ്സും ചോദിക്കാറുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി സിനിമാലോകത്തെ സജീവസാന്നിധ്യമാണ്. നായകനായും

വില്ലനായും സഹനയകനായും എല്ലാതരത്തിലുള്ള വേഷങ്ങളും ഇക്കാലയളവിനുള്ളിൽ ഇദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളും ചെയ്യുമ്പോൾ അതിന്റെ കൃത്യമായ തനത് ശൈലിയിലാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് താരം കൊണ്ടുവരാറുള്ളത്. അതുകൊണ്ടുതന്നെയാണ് മമ്മൂട്ടി എന്ന നടന് ഇന്നും ശക്തമായ അംഗീകാരം ലഭിക്കുന്നത്. താരം പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും ചിത്രങ്ങളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളും ആരാധകരും ഏറ്റെടുക്കാറുള്ളത്. മലയാളത്തിൽ മാത്രമല്ല തമിഴ് ഹിന്ദി

കന്നട തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ഇതിനോടകം തന്നെ മമ്മൂട്ടി അഭിനയിച്ചു കഴിഞ്ഞു. 400ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1971 ൽ അനുഭവങ്ങൾ പാലിച്ചാൽ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് താരം കടന്നുവരുന്നത്. എന്നാൽ ഐ വി ശശിയുടെ റിലീസ് ചെയ്യപ്പെടാത്ത ചിത്രമായ ദേവലോകത്തിലാണ് അദ്ദേഹത്തിന്റെ ആദ്യ നായക വേഷം. ഏറ്റവും ഒടുവിലായി ഇപ്പോൾ തീയറ്റർ റിലീസ് ആയിരിക്കുന്ന ചിത്രമാണ് ഏജന്റ്. ഇത് ഒരു തെലുങ്ക് ചിത്രമാണ്, മലയാളത്തിൽ അവസാനമായി ഇറങ്ങിയ ചിത്രമാണ് ക്രിസ്റ്റഫർ. ഈ സിനിമയ്ക്ക് വലിയ ജനശ്രദ്ധയാണ് നേടിയത്.

എന്നാൽ ഇപ്പോഴിതാ മമ്മൂട്ടി പങ്കുവെച്ചിരിക്കുന്ന ഒരു പുതിയ ചിത്രമാണ് ജനശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ ചിത്രം കണ്ട് ആരാധകർ അമ്പരന്നിരിക്കുന്നു. പുതിയ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള ജുബ്ബയും സ്റ്റൈലിഷ് കണ്ണടയും, വാച്ച്മെല്ലാം അണിഞ്ഞ് ആണ് പ്രിയതാരം ചിത്രത്തിൽ ഉള്ളത്. കയ്യിൽ ഒരു കോഫി കപ്പും പിടിച്ചിരിക്കുന്നു. ഈ വയസ്സിലും ഇത്ര ലുക്ക് ആയിരിക്കുന്ന ഇദ്ദേഹത്തെ കാണുമ്പോൾ ചെറിയൊരു അസൂയ തോന്നാത്തതായി ആരുമുണ്ടാവില്ല. അദ്ദേഹത്തിന്റെ പുതിയ മാസ്സ് ലുക്കിനെ കുറിച്ച് തന്നെയാണ് ചിത്രത്തിന് താഴെ വരുന്ന പുതിയ കമന്റുകൾ.

View this post on Instagram

A post shared by Mammootty (@mammootty)

Rate this post