മാളവികയുടെ വിവാഹത്തിനെത്തിയ ദിലീപും സുരേഷ് ഗോപിയും മുഖ്യനും.!! കല്യാണ മണ്ഡപം ഒരുക്കി ജയറാമും കാളിദാസും.!! | Malavika jayaram wedding Visit Pinarayi Vijayan And sureshgopi And Dillep

Malavika jayaram wedding Visit Pinarayi Vijayan And sureshgopi And Dillep: മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാര കുടുംബമാണ് നടൻ ജയറാമിന്റെത്. നിരവധി ആരാധകരുള്ള താരത്തെ പോലെ തന്നെ മകൻ കാളിദാസും സിനിമ ലോകത്ത് തിളങ്ങിനിൽക്കുന്നു. ജയറാമിന്റെ കുടുംബം ഇന്ന് വിവാഹ സന്തോഷത്തിലാണ്. ജയറാമിന്റെ മകളുടെ താലികെട്ട് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്നു. യുകെയിൽ ചാർട്ടേഡ് അക്കൗണ്ട് ആയി ജോലി ചെയ്തു

വരുന്ന നവനീതാണ് മാളവിക ജയറാമിനെ സ്വീകരിച്ചത്. മുൻ യു എൻ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെ മകനാണ് നവനീത്. രാവിലെ 10 30 നാണ് വിവാഹ ചടങ്ങിനെ തുടർന്നുള്ള പരിപാടി സംഘടിപ്പിച്ചിരുന്നത്. മലയാള സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖരും കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുമുള്ളവരും മാളവിക ജയറാമിന്റെ വിവാഹ പാർട്ടിയിലേക്ക് എത്തി.

ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ വിവാഹ ചടങ്ങിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ്. തന്റെ മകൾ ചക്കിയുടെ കല്യാണ മണ്ഡപം ഒരുക്കുകയാണ് അച്ഛൻ ജയറാമും ചേട്ടൻ കാളിദാസ് ജയറാമും. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മാളവികയുടെ ഭാഗ്യമാണ് ഈ അച്ഛനും മോനും എന്നാണ് ആരാധകരുടെ പക്ഷം.

സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞ വിവാഹ ചടങ്ങാണ് മാളവിക ജയറാമിന്റെത്, വളരെ പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, മലയാളത്തിന്റെ സ്വന്തം ലാലേട്ടനും, പ്രമുഖ വ്യവസായി യൂസഫ് അലി, നടൻ ദിലീപ്, കാവ്യാ മാധവൻ
എന്നിങ്ങനെയുള്ള താരങ്ങളെയും കാണാം. നടൻ ദിലീപ് ചടങ്ങിന് എത്തിയത് തന്റെ കുടുംബവുമൊത്താണ്. ദിലീപിനെയും കാവ്യയെയും മക്കളെയും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ലാലേട്ടൻ ദിലീപിന്റെ മകളെ കൊഞ്ചിക്കുന്നതും സംസാരിക്കുന്നതും ഈ വീഡിയോയിൽ കാണാം.

Rate this post