സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിൽ മധു വാര്യർ.!! ചേട്ടന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ച് കൊടുത്ത് നടി മഞ്ജു വാര്യർ.!! | Madhu wariar Dreams Come True

Madhu wariar Dreams Come True: മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജുവാര്യരാണ് സ്വന്തം ചേട്ടൻ മധുവാര്യരുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്തത്.അങ്ങനെ ആ സ്വപ്നവും സാക്ഷാത്കരിച്ചു എന്ന ക്യാപ്ഷനോട് കൂടി മധുവാര്യർ പങ്കുവെച്ച റീലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.തന്റെ ഏറ്റവും വലിയ ആഗ്രഹമായ തമിഴ് തലപതി രജനീകാന്തിനെ കണ്ട് ഫോട്ടോയെടുത്ത് സ്വപ്നം സാക്ഷാത്കരി ചിരിക്കുകയാണ് മധു.

മഞ്ജു വാര്യരും രജനീകാന്തും ഒരുമിച്ച് അഭിനയിക്കുന്ന വേട്ടയാൻ എന്ന സിനിമയുടെ നൂറാം ദിവസത്തെ ഷൂട്ടിംഗ് പിന്നിട്ട് ദിവസം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.മഞ്ജു വാര്യരും രജനീകാന്ത് വേട്ടയാന്റെ ഷൂട്ടിങ്ങിനായി ചെന്നൈയിൽ എത്തിയപ്പോഴാണ് അനുജൻ മധുവിനെ കൂടി മഞ്ജു വാര്യർ ചെന്നൈയിലേക്ക് ക്ഷണിച്ചത്.

മഞ്ജുവാര്യരുടെ ചേട്ടൻ എന്നതിലുപരി മധുവാര്യർ മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടൻ കൂടിയാണ്. വീട്ടിൽനിന്ന് രജനീകാന്തിനെ കാണാൻ തയ്യാറാക്കി നിൽക്കുന്ന മധു വണ്ടിയിൽ കയറുന്നതും പിന്നീട് രജനീകാന്തമായ ഒരു കലക്കൻ ഫോട്ടോയിമടങ്ങുന്നതാണ് റീൽ. പോസ്റ്റിനു താഴെ പല സെലിബ്രിറ്റികളും കമന്റുകളുമായി വന്നു.

രജനീകാന്തിന്റെ 170 ആമത്തെ ചിത്രമായ വേട്ടയാൻ സംവിധാനം ചെയ്തത് ടി ജി ജ്ഞാനവേലാണ്. രജനീകാന്തിനും മഞ്ജുവാര്യർക്കും ഒപ്പം ഫഹദ് ഫാസിലും തുഷാര വിജയൻ, റാണദഗ്ഗുബതി എന്നിവർ ഒന്നിക്കുന്നു. 2024 ഒക്ടോബറോടെ സിനിമ റിലീസിന് ഒരുങ്ങുമെന്നതാണ് റിപ്പോർട്ട്. അനിരുധ് രവിചന്ദ്രൻ സംഗീതസംവിധാനം നിർവഹിക്കുന്നു. അതിനിടെ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ‘കൂലി ‘ എന്ന ചലച്ചിത്രം കൂടി ചെയ്യുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കും.

Rate this post