കല്യാണം രഹസ്യം.!! ഒപ്പം ആഡംബര റിസെപ്ഷനും.!! ഞങ്ങളുടെ രണ്ടാമത്തെ ഇന്നിംഗ്സ്; ലെനയുടെ കവിളിൽ മുത്തമിട്ട് പ്രശാന്ത് നായർ.!! | Lena Prashanth Nair Marriage Reception

Lena Prashanth Nair Marriage Reception : മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താര സുന്ദരിയാണ് ലെന. നായികായും സഹ നടിയായും എന്തിനു അമ്മവേഷങ്ങളിൽ വരെയും തിളങ്ങുന്ന താരത്തിന്റെ അഭിനയ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. മലയാളത്തിന്റെ മഹാനടന്മാർക്കെല്ലാം ഒപ്പം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ലെന മലയാള സിനിമയിലെ തുറക്കുള്ള ഒരു നടി തന്നെയാണ്. ഇപോഴിതാ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തന്റെ വിവാഹ വാർത്ത പങ്ക് വെച്ചിരിക്കുകയാണ് ലെന.

കഴിഞ്ഞ മാസം ആയിരുന്നു താരത്തിന്റെ വിവാഹം. ജനുവരി 17 നു ബേംഗളുരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ ഇരുവരുടെയും ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. അതീവരഹസ്യമായി വിവാഹം നടത്തിയതിനു പിന്നിൽ വലിയൊരു കാരണം കൂടി ഉണ്ടായിരുന്നു. ഇന്ത്യയുടെ ബഹിരാകാശാ ദൗത്യമായ ഗഗന്യാൻ യാത്രികരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്. ഗഗന്യാൻ ദൗത്യ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ തന്റെ ഭർത്താവാണെന്നും

കഴിഞ്ഞ മാസം തങ്ങൾ വിവാഹിതരായി എന്നുമുള്ള വിവരം താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ താരത്തിന്റെ അടുത്ത സുഹൃത്തായ ഷെഫ് പിള്ള താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. ബംഗളൂരിൽ വെച്ച് നടന്ന വിവാഹ റിസപ്‌ഷൻ വീഡിയോ

പങ്ക് വെച്ച് കൊണ്ടാണ് താരം ഇരുവർക്കും ആശംസകൾ നേർന്നത്. ഞങ്ങൾക്ക് രണ്ട് പേർക്കും ഇത് സെക്കന്റ്‌ ഇന്നിങ്സ് ആണെന്നും എന്നാൽ ഈ രാത്രിയിൽ നിങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞു നിങ്ങളെല്ലാം ഇവിടെ എത്തിയപ്പോൾ ഇത് ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഉള്ള ഇന്നിങ്സ് ആയിട്ടാണ് തോന്നുന്നതെന്നും പ്രശാന്ത് പറഞ്ഞു. പ്രശാന്ത് രാജ്യത്തിന്റെ പ്രധാനപ്പെട്ടതും വലുതുമായ ഒരു ദൗത്യത്തിന്റെ ഭാഗം ആയത് കൊണ്ടാണ് വിവാഹം ആരാധകരിൽ നിന്ന് മറച്ചു വെച്ചതെന്നാണ് ലെന പറയുന്നത്.

Rate this post