Rich in Vitamin C
Aids Digestion
Detoxification
Supports Weight Loss
Lemon Juice Benefits: ചെറുനാരങ്ങ ഉപയോഗപ്പെടുത്തി നാരങ്ങാ വെള്ളവും അച്ചാറും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചെറുനാരങ്ങ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതികളിലെല്ലാം അച്ചാറുകൾ തയ്യാറാക്കുമെങ്കിലും ഇതേ നാരങ്ങ ഉപയോഗപ്പെടുത്തി ജ്യൂസ് തയ്യാറാക്കാനുള്ള ലെമൺ പൗഡർ തയ്യാറാക്കാമെന്ന കാര്യം അധികമാർക്കും അറിയുന്നുണ്ടാവില്ല . കടകളിൽ നിന്നും വാങ്ങുന്ന ടാങ്ക് പോലുള്ള പൗഡറുകളുടെ അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ജ്യൂസ് പൗഡറിന്റെയും, രുചികരമായ ഒരു ലെമൺ അച്ചാറിന്റെയും റെസിപ്പി വിശദമായി മനസ്സിലാക്കാം.
നന്നായി പഴുത്ത കാൽ കിലോ ചെറു നാരങ്ങ എടുത്ത് കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. നാരങ്ങയിലെ വെള്ളം പൂർണ്ണമായും തുടച്ച് കളഞ്ഞശേഷം നെടുകെ കീറി നീര് മാത്രമായി അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഈയൊരു ലെമൺ പൗഡർ തയ്യാറാക്കി എടുക്കുന്നതിന് ഒരു കപ്പ് അളവിൽ നാരങ്ങയുടെ നീരാണ് ആവശ്യമായിട്ടുള്ളത്. ശേഷം എടുത്തുവച്ച നാരങ്ങാനീരിനെ പകുതിയാക്കി രണ്ട് പ്ലേറ്റുകളിലേക്ക് ഒഴിച്ചു കൊടുക്കുക. രണ്ട് പ്ലേറ്റുകളിലേക്കും ഒന്നര കപ്പ് അളവിൽ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കാറ്റ് തട്ടുന്ന രീതിയിൽ വെച്ചുകൊടുക്കുക. ഒരു ദിവസം കഴിയുമ്പോൾ തന്നെ നാരങ്ങാനീരിൽ നിന്നും പഞ്ചസാര അടർന്നു വരുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ രണ്ടുദിവസം കൂടി കഴിയുമ്പോഴേക്കും പഞ്ചസാര പൂർണ്ണമായും അടർന്നുവരുന്ന പരുവത്തിൽ ആയിട്ടുണ്ടാകും. ഇത്തരത്തിൽ ലഭിക്കുന്ന ലെമണിന്റെ പൗഡർ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്ത ശേഷം ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചുവയ്ക്കുകയാണെങ്കിൽ ജ്യൂസ് ആവശ്യമുള്ള സമയങ്ങളിലെല്ലം എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാനായി സാധിക്കുന്നതാണ്.
ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന നാരങ്ങയുടെ തൊണ്ട് വെറുതെ കളയേണ്ടതില്ല. അതിനകത്തെ കുരു പൂർണമായും കളഞ്ഞശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ഒരു ഗ്ലാസ് ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു പിടി അളവിൽ ഉപ്പും അല്പം വിനാഗിരിയും ഇളം ചൂടുള്ള വെള്ളവും ഒഴിച്ച് രണ്ടു ദിവസം മാറ്റിവയ്ക്കാം. ശേഷം ഒരു അടി കട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ കൂടി ഒഴിച്ച് ചൂടായി വരുമ്പോൾ കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. ഒരു ടീസ്പൂൺ അളവിൽ ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് കാശ്മീരി മുളകുപൊടിയും അച്ചാറു പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിവെച്ച നാരങ്ങ അച്ചാറിൽ നിന്നും കുറച്ച് നീര് കൂടി മുളകുപൊടിയുടെ കൂട്ടിലേക്ക് ചേർത്ത് തിളച്ചു വരുമ്പോൾ ബാക്കിയുള്ള നാരങ്ങയുടെ കൂട്ടുകൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചാൽ നല്ല കിടിലൻ അച്ചാർ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Lemon Juice Benefits
Health Benefits
Best used diluted to protect tooth enamel.
Rich in Vitamin C
Strengthens the immune system.
Helps the body fight infections and colds.
Aids Digestion
Drinking warm lemon water in the morning can stimulate digestion.
Encourages bile production, helping break down food.
Detoxification
Acts as a natural diuretic, flushing out toxins from the body.
Supports liver function.
Supports Weight Loss
Lemon juice contains pectin fiber, which helps reduce hunger cravings.
When combined with water, it promotes hydration and boosts metabolism.
Balances pH Levels
Though acidic in taste, it has an alkalizing effect inside the body, helping to balance pH levels.
Improves Skin Health
Vitamin C aids collagen production, improving skin elasticity.
Its antioxidants help reduce acne and blemishes.
Freshens Breath
Kills odor-causing bacteria in the mouth.