Kunju Monum Kunju Makkalum Funny Video : കുട്ടികൾ സ്കൂൾ വിട്ട് വന്ന ശേഷം പരസ്പരം ഇരുന്ന് കളിക്കുക പതിവാണ്. പകൽ മുഴുവൻ പഠിച്ചതിനുശേഷം വൈകുന്നേരം കുട്ടികളൊത്ത് കളിക്കുന്നത് ന്യായമായ ഒരു കാര്യമല്ലേ. അതും വേണ്ടെന്ന് പറയുന്നത് എന്ത് കഷ്ടമാണ്! ഈ കാഷ്ടപ്പാടിനെ നിരുപാധികം ഇല്ലാതാക്കുകയാണ് ഈ കൊച്ചു മിടുക്കികൾ. സ്കൂൾ വിട്ട് വന്ന ശേഷം സ്റ്റോൺ പേപ്പർ കളിക്കുന്ന കുട്ടികളോട്
അച്ഛൻ കളിക്കാതെ പോയിരുന്നു പഠിക്കാൻ പറയുന്നു.അതിനു മറുപടിയായി ഞങ്ങൾ പകൽ മുഴുവൻ തല പിണ്ണാക്കാക്കി പഠിക്കുകയായിരുന്നെന്ന് കൂട്ടത്തിലൊരു സൂത്രക്കാരി പറയുന്നു.ഇതിന് മറുപടിയായി അച്ഛൻ എബ്രഹാം ലിങ്കൺ സ്ട്രീറ്റ് ലൈറ്റിനു ചുവട്ടിലിരുന്ന് പഠിച്ചിരുന്ന കഥ പറയുന്നു.അതിന് ശക്തമായ ഒരു തിരിച്ചടി കൊടുക്കുകയാണ് ഈ കുരുന്നുകൾ.എബ്രഹാം ലിങ്കൺ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് രാത്രി പഠിക്കണേ പകൽസമയവും
ശനിയും ഞായറുമൊക്കെ ഇരുന്ന് പഠിച്ചൂടെ എന്നതായിരുന്നു കൗണ്ടർ പോയിന്റ്. ഇത് കേട്ട് അച്ഛൻ വാ പിളർന്നു നിക്കാനേ പുള്ളിക്ക് സാധിച്ചുള്ളൂ…കുഞ്ഞിമോനും മക്കളും എന്ന അച്ഛന്റെയും മക്കളുടെയും ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ ആണ് വീഡിയോ പുറത്ത് വന്നിട്ടുള്ളത്. ഇതിനോടകം ഇരുപത്തൊൻപത് കെ ലൈക്കും അതിനെക്കാളേറെ വ്യൂസും വീഡിയോ സ്വന്തമാക്കി.
ഇത് ആദ്യമായിട്ടല്ല അച്ഛനും മക്കളും വൈറലാകുന്നത്. പുതിയ റീൽ സീരിസിലെ എൺപത്തൊൻപതാം എപ്പിസോടാണ് ഈ വീഡിയോ.
ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ തന്റെതായൊരു മുഖ മുദ്ര യുണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിച്ചു.
എബ്രഹാം ലിങ്കന്റെ കഥ നമ്മളെല്ലാരും കേട്ടെങ്കിലും ഇങ്ങനൊരു സാധ്യത നമ്മളാരും തന്നെ ചിന്തിച്ചിരിക്കയില്ല. ഇത് തന്നെ ആണ് കമന്റ്സിൽ പ്രേക്ഷകരും പറയുന്നത്. വീഡിയോ ആരെയും ഒന്ന് ചിന്തിപ്പിക്കയും ചിരിപ്പിക്കയും ചെയ്യുന്നു. എബ്രഹാം ലിങ്കന്റെ കഥയ്ക്ക് ഇതിനേക്കാൾ പ്രസക്തി ഉണ്ടെങ്കിലും തമാശക്ക് വേണ്ടി ഈ കഥയ്ക്കുണ്ടായ കൗണ്ടർ പോയ്ന്റ് രസകരമാണ്. തമാശ എന്ന ജനുസ്സ് കൃത്യമായ സമയവുമായി വളരെ ബന്ധമുള്ളതാണ്.വലിയ കോമെഡിയൻസ് പോലും ചില സന്ദർഭങ്ങളിൽ തോൽവി സമ്മതിച്ചിട്ടുണ്ട്.ഈ കോമിക് ടൈമിംങ്ങനെ വളരെ സമർത്ഥമായി ഈ കൊച്ചുകുട്ടികൾ കൈകാര്യം ചെയ്യുന്നത് കാണാൻ വലിയ കൗതുകകരമാണ്.