സിദ്ധാർത്ഥിന്റെ നില ഗുരുതരം.!!സിദ്ധാർത്ഥിനെ തലയ്ക്കടിച്ച സച്ചിക്ക് തക്കശിക്ഷ നൽകി സുമിത്ര.!!അനിയും അമ്മയും നേർക്കുനേർ.!! | kudumbavilakku Today Episode MAY 6

kudumbavilakku Today Episode MAY 6: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്‌ടപരമ്പരയായ കുടുംബ വിളക്ക് രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, സിദ്ധാർത്ഥിന് സച്ചിൻ്റെ അടികിട്ടി ആശുപത്രിയിലാവുന്നതായിരുന്നു. സുമിത്ര സിദ്ധാർത്ഥിന് രക്തം നൽകി കൊണ്ടിരിക്കുമ്പോഴാണ് സച്ചിൻ വരുന്നത്. ശീതളിനെ കൂട്ടിപ്പോവാൻ വന്ന സച്ചിൻ സിദ്ധാർത്ഥിനെ ഫ്ലവർവെയ്സ് കൊണ്ട് അടിച്ചതിന് സരസ്വതിയമ്മ അടിക്കുകയായിരുന്നു. അപ്പോഴാണ് സുമിത്ര വരുന്നത്. എൻ്റെ മോളെ കൊല്ലാൻ നിൻ്റെ കൂടെ വിടില്ലെന്ന് പറയുകയാണ്. പിന്നീട് സച്ചിൻ അവിടെ നിന്ന് പോവുകയാണ്. അപ്പോഴാണ് സിദ്ധാർത്ഥിനെ കാണാത്തതിനാൽ അനിരുദ്ധിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവിടെ എത്തിയ ശേഷം സിദ്ധാർത്ഥിൻ്റെ

സുഹൃത്ത് പറഞ്ഞത് അനുസരിച്ച് അനിരുദ്ധ് ശീതളിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ അവിടെ ആരുമില്ലായിരുന്നു. അപ്പോഴാണ് സച്ചിൻ വരുന്നത്. കുറേ ദേഷ്യപ്പെട്ട് സംസാരിച്ച സച്ചിൻ സിദ്ധാർത്ഥിന് പറ്റിയ അപകടമൊക്കെ പറയുകയാണ്. ഉടനെ ആശുപത്രിയിലേക്ക് പോകാൻ പുറപ്പെട്ട അനിരുദ്ധിന് ഫോൺ വരികയാണ്. സ്വരമോൾ വിളിച്ച് അനന്യ തലകറങ്ങി വീണിട്ടുണ്ടെന്ന്

പറയുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീടാണ്. രഞ്ജിതയുടെ വീട്ടിൽ എല്ലാം നഷ്ടപ്പെടുമെന്നറിഞ്ഞ് രഞ്ജിത ആകെ ടെൻഷനിലാണ്. ഈ സ്വത്തൊക്കെ നഷ്ടപ്പെടാതിരിക്കാൻ രഞ്ജിത അടുത്ത അടവ് നടത്തുകയാണ്. പങ്കജിനെ കൊണ്ട് പൂജയെ കല്യാണം കഴിപ്പിച്ചാൽ എല്ലാ സ്വത്തും നമുക്ക് തന്നെ ലഭിക്കുമെന്നോർത്ത് പൂജയെ കുറിച്ച് രഞ്ജിത പങ്കജിനോട് സംസാരിക്കുകയാണ്. അപ്പുവിൽ നിന്നും

അകറ്റി മാറ്റി പങ്കജിനോട് അവളെ സ്നേഹിക്കണമെന്ന് പറയുകയാണ്. എന്നാൽ അപ്പുവാകട്ടെ പൂജയുടെ ദേഷ്യത്തിൻ്റെ കാരണം എന്തായിരിക്കും എന്ന ടെൻഷനിലാണ്. ദീപുവിനോട് ദേഷ്യപ്പെട്ട് അപ്പു പലതും പറയുന്നുമുണ്ട്. ഇതൊക്കെയാണ് ഇനി വരുന്ന ആഴ്ചയിലെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Rate this post