സിദ്ധാർത്ഥ് ആശുപത്രിയിൽ.!! സച്ചിൻ്റെ ക്രൂരത സിദ്ധാർത്ഥിൻ്റെ ജീവിതം മാറ്റിമറിക്കുന്നു.!! രഞ്ജിതക്കു ശ്രീനിലയത്തിൽ 4 മാസം മാത്രമേ താമസിക്കാനാവു.!! | kudumbavilakku Today episode May 4
kudumbavilakku Today episode May 4: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഉള്ള സമ്പാദ്യം ഒക്കെ നഷ്ടപ്പെടുമെന്ന കാര്യമറിഞ്ഞ് അതിൻ്റെ ടെൻഷനിലായിരുന്നു രഞ്ജിതയും അരവിന്ദും. പിന്നീട് വക്കീലിനെ വിളിച്ച് കാര്യം ഒക്കെ അന്വേഷിക്കാമെന്നു അരവിന്ദ് പറഞ്ഞപ്പോൾ, രഞ്ജിത വക്കീലിനെ വിളിച്ച് ഇവിടെ എത്തണം എന്ന് പറയുകയാണ്. പിന്നീട് കാണുന്നത് ശീതൾ സിദ്ധാർത്ഥനെ ആശുപത്രിയിലെത്തിക്കുകയും സിദ്ധാർത്ഥിനെ ഐസിയുവിലാക്കുകയായിരുന്നു. അതിനുശേഷം ഉടൻതന്നെ ശീതൾ സുമിത്രയെ വിളിക്കുകയാണ്. അമ്മ ഉടൻ തന്നെ ഇവിടെ എത്തണം എന്ന് പറയുകയാണ്. അപ്പോൾ സുമിത്ര പൂജയെ വിളിച്ച് അമ്മയെ കൂട്ടി ആശുപത്രിയിലെത്താൻ പറയുകയാണ്.
അങ്ങനെ പൂജ സരസ്വതിഅമ്മയെയും കൂട്ടി ആശുപത്രിയിൽ എത്തുകയാണ്. അവിടെ എത്തിയശേഷം പൂജ സച്ചിൻ ചേട്ടനെ വല്ലതും പറ്റിയോ എന്ന് ചോദിച്ചപ്പോൾ, സച്ചിനല്ലെന്നും അച്ഛനാണ് അപകടം പറ്റിയത് എന്നും, നടന്ന കാര്യങ്ങളൊക്കെ ശീതൾ പറയുകയായിരുന്നു. ഇത് കേട്ട ഉടനെ സരസ്വതിഅമ്മ ദേഷ്യം വരികയാണ്. എൻ്റെ മകന് എന്തെങ്കിലും സംഭവിച്ചാൽ ഒന്നിനെയും ഞാൻ വെറുതെ വിടില്ല എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ്. പിന്നീട് കാണുന്നത് വക്കീൽ രഞ്ജിതയുടെ വീട്ടിൽ എത്തിയപ്പോൾ, നാലുമാസം കഴിഞ്ഞ് പൂജയുടെ പേരിലേക്ക് രോഹിത് എഴുതി വെച്ചതൊക്കെ അവളുടെ പേരിലാകുമെന്ന കാര്യം
നിങ്ങൾ അറിയാമായിരിക്കും എന്നാണ് ഞാൻ കരുതിയത് എന്നാണ് വക്കീൽ പറഞ്ഞത്. നാലുമാസം കഴിഞ്ഞ് പൂജയുടെ പേരിലേക്ക് മാറുമെന്ന് പറയുകയാണ് വക്കീലും. ഇതുകേട്ടപ്പോൾ രഞ്ജിതയും അരവിന്ദും ഞെട്ടുക തന്നെയാണ്. പിന്നീട് കാണുന്നത് അനിരുദ്ധിൻ്റെ വീട്ടിലേക്ക് സുഹൃത്ത് പോവുകയാണ്. അവിടെ എത്തിയശേഷം ഞാൻ ശീതളിൻ്റെ വീട് കണ്ടു പിടിച്ചെന്നും, അപ്പോൾ എവിടെയാണ് വീടെന്നും, ഞാൻ അവിടേക്ക് പോവട്ടെ എന്നു പറയുകയാണ്. എന്നാൽ പോകാൻ വരട്ടെ എന്നും, സിദ്ധാർത്ഥൻ സാറിന്
അപകടം സംഭവിച്ചിട്ടുണ്ട് എന്ന് പറയുകയാണ്.ഉടൻ തന്നെ ആശുപത്രിയിൽ എത്തണമെന്നാണ് സുഹൃത്ത് പറയുന്നത്. ഇത് കേട്ട് അനിരുദ്ധ് ഞെട്ടുകയാണ്. പിന്നീട് കാണുന്നത് സുമിത്ര ആശുപത്രിയിൽ എത്തുന്നതാണ്. ആശുപത്രിയിൽ എത്തിയ ശേഷം ശീതളിനോട് കാര്യം അന്വേഷിക്കുകയാണ്. അപ്പോഴാണ് അച്ഛൻ ഇവിടെ ഉണ്ടെന്നും, അച്ഛന് അപകടം പറ്റിയിട്ടുണ്ടെന്നും പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.